Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

അറിയിപ്പുകള്‍

03 September 2022 10:30 AM

ക്വട്ടേഷന്‍ ക്ഷണിച്ചു


വെസ്റ്റ് ഹില്‍ ചുങ്കത്തുളള ഫിഷറീസ് വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന പുതിയങ്ങാടി വില്ലേജില്‍ 87 സെന്റ് ഭൂമിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തെ 40 ഓളം മരങ്ങള്‍ വില്‍പന നടത്തി നീക്കം ചെയ്യുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു.

മരങ്ങള്‍ നിലവിലുളള അവസ്ഥയിലും സ്ഥലത്തും കോഴിക്കോട് ഫിഷറീസ് ജോയന്റ് ഡയറക്ടറുടെ ഓഫീസില്‍ വെച്ച് സെപ്തംബര്‍ 15ന് 11 മണിക്ക് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2380005.


നാരീശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു


അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാരീശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകളുടെ ക്ഷേമം മുന്‍നിര്‍ത്തി സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ അസാധാരണമായ സാഹചര്യങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിനാണ് ‘നാരീശക്തി പുരസ്‌കാരം 2022’ എന്ന ദേശീയ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. പുരസ്‌കാരത്തിന് www.awards.gov.in എന്ന വെബ്‌സൈറ്റില്‍ നോമിനേഷന്‍ ഒകടോബര്‍ 31 നകം സമര്‍പ്പിക്കാം.


ലേലം


പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കുറുവങ്ങാട് ഐ.ടി.ഐ യിലെ ഉപയോഗ ശൂന്യമായതും അപകടാവസ്ഥയിലുമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ലേലം ചെയ്യുന്നു. കുറുവങ്ങാട് ഐടിഐ യില്‍ വെച്ച് സെപറ്റംബര്‍ 15ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പരസ്യമായി ലേലം ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ 0496 2621160.


മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനം


സാമൂഹ്യനീതി വകുപ്പിനു കീഴില്‍ വെളളിമാട്കുന്ന് ഗവ. വൃന്ദമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 13 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട്  വെളളിമാട്കുന്ന് ഗവ. വൃന്ദമന്ദിരത്തില്‍ ഹാജരാകണം. ഫോണ്‍-0495 2731111.


ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍


വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്  എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ രണ്ടാംവര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്കുള്ള അഭിമുഖം സെപ്തംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് നടത്തുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 04962524920, 9847979857 എന്ന നമ്പറില്‍ ബന്ധപ്പെടാം.


വനിതാ ഇന്‍സ്ട്രക്റ്റര്‍ നിയമനം


ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ‘യെസ് അയാം’ പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമ പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്‌നസ് സെന്ററിലേക്ക് (ജിം) താല്‍ക്കാലികമായി രണ്ട് വനിതാ ഇന്‍സ്ട്രക്റ്റര്‍മാരെ നിയമിക്കുന്നു. അതാത് ഗ്രാമ പഞ്ചായത്തുകളിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സെപ്തംബര്‍ അഞ്ചിന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോണ്‍-: 0495 2260272.


ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന


ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന പരിപാടിയുടെ ഉദ്ഘാടനം നാളെ (സെപ്തംബര്‍ 03) നടക്കും. രാവിലെ 9 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി.ജമീല ഉദ്ഘാടനം ചെയ്യും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration