Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

അറിയിപ്പുകള്‍

23 August 2022 11:40 AM

പ്രതിമാസ അംശാദായം വര്‍ധിപ്പിച്ചു


കേരള ഷോപ്പ് ആന്‍ഡ് കൊമേഷ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളള തൊഴിലാളികളുടെ ക്ഷേമനിധി പ്രതിമാസ അംശാദായം സെപ്റ്റംബര്‍ ഒന്നുമുതല്‍ 40 രൂപയില്‍ നിന്നും 100 രൂപയായി വര്‍ധിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇതനുസരിച്ച് തൊഴിലുടമ വിഹിതം 20 രൂപയില്‍ നിന്നും 50 രൂപയായും തൊഴിലാളി വിഹിതം 20 രൂപയില്‍ നിന്നും 50 രൂപയായും അടക്കേണ്ടതാണ്. ഫോണ്‍- 0495 2372434.


ക്വട്ടേഷന്‍ നോട്ടീസ്


പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയിലെ എലത്തൂര്‍ ഐ.ടി.ഐ യില്‍ എം.എം.വി ട്രഡിലേക്ക് സിലബസ് പ്രകാരമുളള ഇനം അസംസ്‌കൃത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വേണ്ടി വ്യക്തികള്‍/സ്ഥാപനങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സീല്‍ വച്ച കവറുകളില്‍ ട്രെയിനിംഗ് സൂപ്രണ്ട് ആന്‍ഡ് പ്രിന്‍സിപ്പാള്‍, ഗവ. ഐ.ടി.ഐ (എസ്.സി.ഡി.ഡി) എലത്തൂര്‍ പി.ഒ കോഴിക്കോട് പിന്‍. 673303 വിലാസത്തില്‍ അയക്കേണ്ടതാണ്. അവസാന തീയ്യതി സെപ്റ്റംബര്‍ മൂന്ന് വൈകുന്നേരം 5 മണി വരെ.


ദേശീയ ഭിന്നശേഷി അവാര്‍ഡ്- അപേക്ഷ ക്ഷണിച്ചു


ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡ് 2021 &2022 ആയി ബന്ധപ്പെട്ട് നോമിനേഷന്‍ ക്ഷണിച്ചു.വിവിധ വിഭാഗത്തിലുളള അവാര്‍ഡുകള്‍ക്ക് നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓണ്‍ലൈനായാണ് നോമിനേഷന്‍ ലഭ്യമാക്കേണ്ടത്. അവസാന തീയ്യതി ആഗസ്ത് 28. disabiltiyafairs.gov.in, awards.gov.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. ഫോണ്‍- 0495 2371911.


ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം


ജില്ലാ സൈനിക ക്ഷേമ ഓഫീസ് വഴി രണ്ടാം ലോക മഹായുദ്ധസേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും നല്‍കി വരുന്ന പ്രതിമാസ  സാമ്പത്തിക സഹായം ലഭിക്കുന്നവര്‍ ആഗസ്ത് മാസത്തില്‍ സമര്‍പ്പിക്കേണ്ട ജീവിച്ചിരിപ്പുണ്ട് (ലൈഫ് സര്‍ട്ടിഫിക്കറ്റ്) സര്‍ട്ടിഫിക്കറ്റ് ഇതുവരെ ഹാജരാക്കാത്തവര്‍ എത്രയും പെട്ടെന്ന് ഹാജരാക്കേണ്ടതാണ്. ഫോണ്‍- 0495 2771881.


അഭിമുഖം


ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. വിശ്വകര്‍മ (കാറ്റഗറി നമ്പര്‍ 691/2021) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ഓഗസ്റ്റ് 26ന് രാവിലെ 11.45 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. ഫോണ്‍- 0495 2371971.


ക്വട്ടേഷന്‍ ക്ഷണിച്ചു


വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസിന്റെ ഔദ്യോഗിക യാത്രാവശ്യങ്ങള്‍ക്കായി യാത്രാ വാഹനം/കാര്‍ ഒരു വര്‍ഷത്തേക്ക് മാസ വാടക നിരക്കില്‍ നല്‍കുവാന്‍ താല്‍പര്യമുളള അംഗീകൃത ടൂര്‍ ഓപ്പറേറ്റേഴ്സ്/ടാക്സി ഏജന്‍സി/ ടാക്സികള്‍ സ്വന്തമായിട്ടുളളവര്‍ എന്നിവരില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 31 വൈകീട്ട് 3 മണി വരെ. ഫോണ്‍- 0495 2959779.


അപേക്ഷ ക്ഷണിച്ചു


കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററിലൂടെ ആര്‍ക്കിടെക്ച്ചര്‍, ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാന്‍, ലാന്‍ഡ് സര്‍വ്വെ മേഖലകളിലുളള ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വ്വെ, ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റ്സ്മെന്‍, ടോട്ടല്‍സ്റ്റേഷന്‍ സര്‍വ്വെ എന്നീ 3 മാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും 6 മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഡിസൈന്‍ സ്യൂട്ട് കോഴ്സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഫോണ്‍: 8136802304.


ജനകീയ കമ്മിറ്റി യോഗം


വ്യാജമദ്യ ഉല്പാദനം, വിതരണം, വില്പന, മയക്കുമരുുകളുടെ ഉപഭോഗം എന്നിവ ജനകീയ പങ്കാളിത്തത്തോടെ തടയുതിനുളള ജില്ലാതല ജനകീയ കമ്മിറ്റിയുടെ അടുത്ത യോഗം ഓഗസ്റ്റ് 26 ന് ഉച്ചക്ക് 3.30 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ അംഗങ്ങള്‍ എത്തിച്ചേരേണ്ടതാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.


ഓണാഘോഷം- നാടന്‍ കലകള്‍ അവതരിപ്പിക്കാന്‍ അവസരം


ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന കലാ സാംസ്‌കാരിക പരിപാടികളില്‍ നാടന്‍ കലകള്‍ അവതരിപ്പിക്കുന്നതിന് താല്‍പര്യമുള്ള സംഘങ്ങള്‍ ഓഗസ്റ്റ് 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സെക്രട്ടറി, ഡി.ടി.പി.സി മാനാഞ്ചിറ, കോഴിക്കോട് 673001 എന്ന വിലാസത്തില്‍ രേഖാമൂലം അറിയിക്കണം. 0495 2720012.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration