Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

വൈദ്യുതി ഉപഭോഗം, സുരക്ഷ: അവബോധം നല്‍കി കെ.എസ്.ഇ.ബി

10 May 2022 07:05 PM

വൈദ്യുതി മിതഉപഭോഗത്തിന്റെ പ്രാധാന്യവും, സുരക്ഷിതത്വമാര്‍ഗങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും അവബോധം നല്‍കി ശ്രദ്ധേയമാകുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാള്‍. ഓഫിസില്‍ എത്താതെ ഓണ്‍ലൈനില്‍ എങ്ങനെ ബില്ല് അടക്കാം, പുതിയ കണക്ഷന് എങ്ങനെ അപേക്ഷ നല്‍കാം, ഉപഭോക്താവിന്റെ പേര് മാറ്റം, താരിഫ് മാറ്റം, ഓണ്‍ലൈന്‍ മുഖേന ഉപഭോക്തൃ സേവന സഹായം തുടങ്ങി കെ.എസ്.ഇ.ബിയുടെ ഇ- സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദര്‍ശനവും, വൈദ്യുത സംരക്ഷണത്തിന്റെ പ്രാധാന്യവും സുരക്ഷാ മാര്‍ഗങ്ങളും പ്രസിദ്ധികരിച്ച ലഘുലേഖകളും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. അമിത വൈദ്യുത പ്രവാഹത്തില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നും വൈദ്യുതി വിച്ഛേദിപ്പിക്കുന്ന സാങ്കേതിക സംവിധാനം ഇ.എല്‍.സി.ബി ( എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) പരിചയപ്പെടുത്തുന്ന മാതൃകയും പൊതുജനങ്ങള്‍ക്ക് കാണാം. ഇടുക്കി ഡാമിന്റെ ചെറു മാതൃകയും, മൂലമറ്റം ഭൂഗര്‍ഭ വൈദ്യുത നിലയത്തിന്റെയും മുട്ടം സബ്‌സ്റ്റേഷന്റെയും ചെറു മാതൃകകള്‍ കാഴ്ചക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം കൗതുകവും പകരുന്നു. വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ‘സൗര’ എന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി, കെ.എസ്.ഇ.ബി യുടെ ഇ – ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവയെ കുറിച്ച് വിശദീകരണം നല്‍കാനും, സംശയ ദൂരീകരണത്തിനും ജീവനക്കാരുടെ സേവനവും സ്റ്റാളിലുണ്ട്. www.kseb.in എന്ന വെബ്‌സൈറ്റ് വഴി കെ.എസ്.ഇ.ബിയുടെ ഇ-സേവനങ്ങള്‍ ലഭ്യമാകും.


വാഴത്തോപ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ 138 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. 51 വാണിജ്യ സ്റ്റാളുകളും 87 തീം സ്റ്റാളുകളുമാണുള്ളത്. മേളയുടെ ഭാഗമായി സെമിനാറുകളും, വിവിധ കലാപരിപാടികളും

അരങ്ങേറും. വിനോദവും വിജ്ഞാനവും പകരുന്ന പ്രദര്‍ശന വിപണന മേളയില്‍ പ്രവേശനം സൗജന്യമാണ്. മെയ് 15 ന് മേള സമാപിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration