Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

‘സ്‌കൂൾവിക്കി’ അവാർഡിന് മാർച്ച് 15 വരെ വിവരങ്ങൾ പുതുക്കാം

03 March 2022 09:00 PM

കേരളത്തിലെ പതിനയ്യായിരത്തിലധികം സ്‌കൂളുകൾ ഓൺലൈനിൽ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്‌കൂൾവിക്കി (www.schoolwiki.in) പോർട്ടലിൽ സംസ്ഥാന-ജില്ലാതല അവാർഡുകൾക്കായി സ്‌കൂളുകൾക്ക് മാർച്ച് 15 വരെ വിവരങ്ങൾ പുതുക്കാം. സ്‌കൂളുകളുടെ സ്ഥിതി വിവരങ്ങൾ, ചരിത്രം, പ്രാദേശിക ചരിത്രം, അടിസ്ഥാന സൗകര്യങ്ങൾ, പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ തുടങ്ങി സ്‌കൂളിനെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശമെന്നതോടൊപ്പം വിദ്യാർത്ഥികളുടെ കലാസൃഷ്ടികളും ഡോക്യുമെന്റേഷനുകളും പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമായും സ്‌കൂൾവിക്കി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഒന്നരലക്ഷത്തിലധികം ലേഖനങ്ങളും നാല്പത്തിനാലായിരം ഉപയോക്താക്കളുമുള്ള സ്‌കൂൾവിക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്.

ഏറ്റവും മികച്ച രീതിയിൽ സ്‌കൂൾവിക്കി പേജുകൾ പരിപാലിക്കുന്ന സ്‌കൂളുകൾക്ക് സംസ്ഥാനതലത്തിൽ 1.5 ലക്ഷം, 1 ലക്ഷം, 75,000 രൂപ വീതവും ജില്ലാതലത്തിൽ 25,000, 15,000, 10,000 രൂപയും അവാർഡുകൾ നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇൻഫോബോക്‌സിലെ വിവരങ്ങളുടെ കൃത്യത, ചിത്രങ്ങൾ, നാവിഗേഷൻ, സ്‌കൂൾ മാപ്പ്, ക്ലബ്ബുകൾ തുടങ്ങിയ ഇരുപത് അവാർഡ് മാനദണ്ഡങ്ങളും കൈറ്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. മീഡിയാ വിക്കിയുടെ പുതിയ പതിപ്പിലേക്ക് മാറിയതോടെ സ്‌കൂൾവിക്കിയിൽ വിഷ്വൽ എഡിറ്റിംഗ് സൗകര്യമുൾപ്പെടെ ലഭ്യമാക്കുകയും വേഗതയും കാര്യക്ഷമതയും കൂടുകയും ചെയ്തിട്ടുണ്ട്. പുതിയ സംവിധാനത്തിൽ 11,561 സ്‌കൂളുകളിലെ അധ്യാപകർക്ക് കൈറ്റ് ഈ വർഷം പരിശീലനം നൽകിക്കഴിഞ്ഞു.

പങ്കാളിത്ത രീതിയിൽ വിവരശേഖരണം സാധ്യമാക്കുന്ന സ്‌കൂൾവിക്കിയിൽ ഓരോ സ്‌കൂളിലേയും പൂർവവിദ്യാർത്ഥികൾ ഉൾപ്പെടെ പൊതുസമൂഹത്തിനും വിവരങ്ങൾ നൽകാൻ സംവിധാനമേർപ്പെടുത്തണമെന്നും സ്‌കൂൾതല എഡിറ്റോറിയൽ ടീം ഇത് പരിശോധിച്ച് തുടർനടപടികളെടുക്കണമെന്നും നിഷ്‌കർഷിക്കുന്ന സർക്കാർ ഉത്തരവിറങ്ങി. സ്‌കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതു സഞ്ചയത്തിൽ ലഭിക്കേണ്ടതായതിനാൽ പകർപ്പവകാശ ലംഘനം ഉണ്ടാകുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ ഉറപ്പാക്കണമെന്നും, വിദ്യാഭ്യാസ ഓഫീസർമാർ ‘സ്‌കൂൾവിക്കി’ പേജുകൾ പ്രത്യേകം പരിശോധിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ നിഷ്‌കർഷിക്കുന്നുണ്ട്.

2017-ലെ സംസ്ഥാന കലോത്സവം മുതലുള്ള കലോത്സവത്തിലെ രചന-ചിത്ര- കാർട്ടൂൺ മത്സരങ്ങളുടെ സൃഷ്ടികൾ, കോവിഡ് കാലത്തെ ‘അക്ഷരവൃക്ഷം’ രചനകൾ, രണ്ടായിരത്തിലധികം സ്‌കൂളുകളുടെ ഡിജിറ്റൽ മാഗസിനുകൾ, നവംബറിൽ നടത്തിയ തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രഫി മത്സര രചനകൾ എന്നിങ്ങനെ നിരവധി വിഭവങ്ങൾ സ്‌കൂൾവിക്കിയിലുണ്ട്. 2010 ലെ സ്റ്റോക്‌ഹോം ചലഞ്ച് അന്താരാഷ്ട്ര പുരസ്‌കാരം മുതൽ 2020ലെ ഡിജിറ്റൽ ടെക്‌നോളജി സഭ എക്‌സലൻസ് അവാർഡ് വരെ പത്തിലധികം പുരസ്‌കാരങ്ങളും സ്‌കൂൾവിക്കിക്ക് ലഭിച്ചിട്ടുണ്ട്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration