Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

ആദിവാസികള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റി

11 October 2021 04:30 PM

ആദിവാസികള്‍ക്ക് ഭക്ഷ്യസുരക്ഷയും ജീവിതനിലവാരവും ഉറപ്പാക്കി അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റി. 1975 ല്‍ പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഭൂരഹിത പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനാണ് ഫാമിങ്ങ് സൊസൈറ്റി ആരംഭിക്കുന്നത്.


\"\"


ഫാമിങ്ങ് സൊസൈറ്റിയുടെ കീഴില്‍ ചിണ്ടക്കി, കരുവാര, പോത്തപ്പാടി, വരടിമല തുടങ്ങി നാല് ഫാമുകളാണ് അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. നാല് ഫാമുകളിലായി 1092 ഹെക്ടറില്‍ കുരുമുളക്, കാപ്പി, ഏലം, ജാതി ഉള്‍പ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങള്‍, നാരകം, വാഴ, ഇഞ്ചി, മഞ്ഞള്‍, കുടമ്പുളി, ജാതി, പപ്പായ ഉള്‍പ്പടെയുള്ള ഇടവിളകളാണ് കൃഷി ചെയ്യുന്നത്. മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് ചിണ്ടക്കി ഫാമില്‍ 10000 മത്സ്യ കുഞ്ഞുങ്ങളെ കൃഷിക്കായി നിക്ഷേപിക്കുകയും പോത്തിപ്പാടി ഫാമില്‍ പുതിയതായി ക്യാഷ്യു പ്ലാന്റേഷനും ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നാല് ഫാമുകളിലായി നഴ്‌സറികളും പ്രവര്‍ത്തിക്കുന്നു്. പരീക്ഷണാടിസ്ഥാനത്തില്‍ തേനീച്ച വളര്‍ത്തലും ആരംഭിച്ചതായി അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിങ്ങ് സൊസൈറ്റി പ്രസിഡന്റ് രാജേഷ് കുമാര്‍ പറഞ്ഞു.


\"\"


നാല് ഫാമുകളിലായി 250 ലധികം തൊഴിലാളികള്‍ ഉണ്ട്. സീസണില്‍ 400 മുതല്‍ 500 വരെ തൊഴിലാളികള്‍ ഫാമില്‍ ജോലി ചെയ്യും. 350 രൂപയാണ് ഒരാള്‍ക്ക് കൂലിയായി നല്‍കുന്നത്. പി.എഫ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍, മരണാനന്തര ആനുകൂല്യങ്ങള്‍, മഴക്കോട്ടുകള്‍ എന്നിവയും നല്‍കുന്നു. ഫാമിലേക്ക് തൊഴിലാളികള്‍ക്ക് യാത്ര സൗകര്യവും സൊസൈറ്റി ഉറപ്പാക്കുന്നു.


\"\"


ലോകത്തെ മികച്ച 10 ജൈവ കാപ്പി ഇനത്തില്‍ അട്ടപ്പാടി ഫാമിങ്ങ് സൊസൈറ്റിയുടെ കാപ്പിയും ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അട്ടപ്പാടി കാപ്പിക്ക് കോഫി ബ്രാന്‍ഡിങ്ങിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും കഴിഞ്ഞ വര്‍ഷം പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപയില്‍ കൃഷി കൂടുതല്‍ വിപുലപ്പെടുത്തിയതായും പ്രസിഡന്റ് പറഞ്ഞു.


കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം അധികവിളവാണ് ഫാമിങ്ങ് സൊസൈറ്റി ഇത്തവണ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കുടുംബശ്രീ, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ വിപണന മേളകള്‍, ഫാമിന്റെ ഔട്ട് ലെറ്റുകള്‍ എന്നിവയിലൂടെയാണ് പ്രധാനമായും വിപണനം കണ്ടെത്തുന്നത്. കൃഷിവകുപ്പ്, മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാല, കോഴിക്കോടുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് എന്നിവയുമായി സഹകരിച്ച് കൃഷി കൂടുതല്‍ ശാസ്ത്രീയമാക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.


\"\"


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration