
കായംകുളത്ത് ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
കായംകുളം കരീലക്കുളങ്ങരയിൽ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരീലക്കുളങ്ങര ജയശങ്കർ ഭവനിൽ രാധാകൃഷ്ണനാണ് മരിച്ചത്. 53 വയസായിരുന്നു. വീടിനു സമീപത്തു തന്നെ നടത്തിവന്ന കടയിൽ വെച്ചാണ് ഷോക്കേറ്റത്. വൈകിട്ട് അഞ്ചു മണിയോടെ അപകടം.