
ആറ്റിങ്ങലിൽ ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളും എൽഡിഎഫ് പിടിച്ചെടുത്തു; രണ്ടിടത്തും ബിജെപി മൂന്നാമത്
ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. ചെറുവള്ളിമുക്കിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം എസ് മഞ്ജുവും തൊട്ടവാരത്ത് ജി ലേഖയുമാണ് ജയിച്ചത്. രണ്ടിടത്തും ബിജെപി മൂന്നാമതായി.
രണ്ടിടത്തേയും ബിജെപി അംഗങ്ങൾ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ചെറുവള്ളിമുക്കിൽ കഴിഞ്ഞ തവണ നാല് വോട്ടിനായിരുന്നു ബിജെപിയുടെ വിജയം.
വോട്ട് നില
ചെറുവള്ളിമുക്ക് {22}
LDF 351
UDF 255
BJP 211
തൊട്ടവാരം {28}
LDF 479
UDF 204
BJP 185