Saturday, July 27, 2024
 
 
⦿ രണ്ട് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റികൾ കൂടി ഹൈക്കോടതി തടഞ്ഞു; ​ഗവർണർക്ക് വീണ്ടും തിരിച്ചടി ⦿ പത്തനംതിട്ട തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു ⦿ എൻഡോസൾഫാൻ പുനരധിവാസം: പരപ്പ വില്ലേജിലെ വീടുകൾക്കായി അഞ്ചേക്കർ കൈമാറി – മന്ത്രി ഡോ. ബിന്ദു ⦿ അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചലച്ചിത്രമേള: ഡെലിഗേറ്റ് കിറ്റ് വിതരണം ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു ⦿ അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ചികിത്സയിലുള്ള മൂന്നരവയസ്സുകാരന് രോഗം സ്ഥിരീകരിച്ചു ⦿ നിപയിൽ ആശ്വാസം: എട്ട് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ⦿ സംസ്ഥാനത്ത് പലയിടത്തും മിന്നൽ ചുഴലി; സ്കൂളിന്‍റെ മേൽക്കൂര പറന്നുപോയി, വീടുകൾ തകർന്നു ⦿ ആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടില്ല: മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി ⦿ സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ‘പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളി; മുങ്ങൽ വിദഗ്ധർ ലോറിയുടെ സ്ഥാനം ഉറപ്പിക്കും’; ഡിഫൻസ് PRO ⦿ എച്ച്.എസ്.ടി  മാത്‌സിൽ ഭിന്നശേഷി ഒഴിവ് ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ അഭിമുഖം ⦿ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെ കുറക്കും: മന്ത്രി എം ബി രാജേഷ് ⦿ ഡി.സി.എ ഒമ്പതാം ബാച്ച് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി ⦿ താത്കാലിക നിയമനം ⦿ ജൂനിയർ കൺസൾട്ടന്റ് നിയമനം ⦿ മന്ത്രിസഭായോഗ തീരുമാനങ്ങൾ (24.07.2024) ⦿ ലോറി അര്‍ജുന്റേത് തന്നെ, ലോറി തലകീഴായി കിടക്കുന്നു, നാളെ ലോറിയ്ക്കടുത്തെത്തും: കാര്‍വാര്‍ എസ്പി ⦿ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ: മന്ത്രി  ⦿ സർട്ടിഫിക്കറ്റ് പരിശോധന ⦿ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം ⦿ സൈക്കോളജി അപ്രന്റീസ് അഭിമുഖം ⦿ സാംസ്‌കാരിക വകുപ്പിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ ⦿ വാക്ക് ഇൻ ഇന്റർവ്യൂ ⦿ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിക്ക് തുടക്കമായി ⦿ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു: സജി ചെറിയാന്‍ ⦿ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറച്ചു,ആഗസ്ത് ഒന്ന് മുതല്‍ പുതിയ നിരക്ക് ⦿ ഏഷ്യാ കപ്പിൽ ഇന്ത്യൻ വനിതകൾ നേപ്പാളിനെ 82 റൺസിന് തകർത്തു ⦿ മൂന്നാം ദിവസവും ഫലങ്ങള്‍ നെഗറ്റീവ്; വ്യാജ പ്രചരണം നടത്തിയ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു ⦿ അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം നാളെ ഉപയോഗിക്കും ⦿ കേരളത്തിന് നിരാശ: കേന്ദ്ര ബജറ്റിൽ പ്രഖ്യാപനങ്ങൾ ഒന്നുമില്ല ⦿ എംപിയെ കിട്ടിയിട്ടും എയിംസ് കിട്ടിയില്ല ⦿ എക്‌സൈസ് വകുപ്പിനെ നവീകരിക്കുക എന്നതാണ് സർക്കാർ നയം: മന്ത്രി  ⦿ നിറപ്പൊലിമ, ഓണക്കനി പദ്ധതികൾക്ക് തുടക്കം
News IFFK

ഐഎഫ്‌എഫ്‌കെ: സുവര്‍ണചകോരം ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്; പ്രേക്ഷകപ്രീതിയടക്കം തടവിന് രണ്ടു പുരസ്‌കാരങ്ങൾ

15 December 2023 11:23 PM

ലോകോത്തര സിനിമകൾ മാറ്റുരച്ച ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് കൊ‌ടിയിറങ്ങി. മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാ​ഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ചിത്രം സൺഡേ. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

മലയാള ചിത്രമായ തടവാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സൺഡേയുടെ സംവിധായകൻ ഷോക്കിർ കോലികോവിനാണ്. ഉസ്‌ബെക്കിസ്ഥാൻ സംവിധായികനായ ഷോക്കിറിൻ്റെ ആദ്യ ഫീച്ചർ ഫിലിമാണ് സൻഡേ. മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സ്പാനിഷ് സംവിധായകൻ ഫെലിപേ കാർമോണയുടെ പ്രിസൺ ഇൻ ദി ആൻഡസിനു ലഭിച്ചു. ബി 32 മുതൽ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി.

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ - കെ ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേർവാൾ തെരെഞ്ഞെടുക്കപ്പെട്ടു. മി​ഗുവേൽ ഹെർണാണ്ടസും മാരിയോ മാർട്ടിനും ശബ്ദ രൂപകൽപ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം ലഭിച്ചു. ലിലിയാന വില്ലസെനർ, മി​ഗുവേൽ ഹെർണാണ്ടസ്‌ , മാരിയോ മാർട്ടിൻ കോമ്പസ് എന്നിവർ ശബ്ദ രൂപകൽപ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം നേടി.

സിനിമാരംഗത്ത് സംവിധായകർക്കു നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration