ചന്ദ്രയാൻ 3യുടെ പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ ISRO തിരികെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചു
ചന്ദ്രയാൻ 3 ന്റെ പ്രൊപ്പല്‍ഷൻ മോഡ്യൂളിനെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്നും തിരികെ ഭൂമിയുടെ ആകര്‍ഷണ വലയത്തിലേക്ക് എത്തിച്ചതായി ഐഎസ്ആര്‍ഒ (ISRO) അറിയിച്ചു.
ഈ നേട്ടം ഐഎസ്ആര്‍ഒയുടെ ഭാവി പദ്ധതികള്‍ക്ക് കരുത്ത് പകരുന്നതാണെന്നാണ് വിലയിരുത്തല്‍. ആഗസ്റ്റ് ഒന്നിനാണ് ലാൻഡറിനെയും വഹിച്ച് പ്രൊപ്പഷൻ മോഡ്യൂള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ആഗസ്റ്റ് അഞ്ചിന് മൊഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി പ്രവേശിക്കുകയും ചെയ്തു.
ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് തിരികെ എത്തുമ്ബോള്‍ 100 കിലോഗ്രാമില്‍ അധികം ഇന്ധനമാണ് മോഡ്യൂളില്‍ അവശേഷിക്കുന്നത്. ചന്ദ്രയാൻ -2 ന്റെ പരാജയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു ചന്ദ്രയാൻ -3 ന്റെ പദ്ധതികള്‍. ഭൂമിയെ വാസ യോഗ്യമാക്കുന്ന പ്രത്യേകളെക്കുറിച്ച് ഉള്ള നിരീക്ഷണങ്ങള്‍ക്കും ജീവന് സാധ്യതയുള്ള മറ്റ് ഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടി സ്പെക്ട്രോ പോളറിനറി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് (SHAPE) എന്ന ഒരു ഉപകരണം മാത്രമാണ് പ്രൊപ്പല്‍ഷൻ മോഡ്യൂളില്‍ ഉണ്ടായിരുന്നത്.