Tuesday, September 10, 2024
 
 

സഞ്‌ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്‌ക്ക്‌ എതിരായ ഏകദിന ടീമിനെ കെ എൽ രാഹുൽ നയിക്കും

30 November 2023 09:20 PM

ഇടവേളയ്‌ക്കുശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക്‌ മടങ്ങിയെത്തി മലയാളി താരം സഞ്‌ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്ക്‌ എതിരായ പരമ്പരയ്‌ക്കുള്ള ഏകദിന ടീമിലാണ്‌ സഞ്‌ജു ഇടം നേടിയത്‌. കെ എൽ രാഹുലാണ്‌ ടീമിനെ നയിക്കുക. ട്വന്റി 20 ടീമിനെ സൂര്യകുമാർ യാദവും ടെസ്‌റ്റ്‌ ടീമിനെ രോഹിത്‌ ശർമ്മയും നയിക്കും. മൂന്ന്‌ വീതം ഏകദിനങ്ങളും, ട്വന്റി 20 യും രണ്ട്‌ ടെസ്‌റ്റ്‌ മത്സരങ്ങളുമാണ്‌ പരമ്പരയിലുള്ളത്‌.

ഏകദിന ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ്മ, രജത് പതിദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (ക്യാപ്‌റ്റൻ)(wk), സഞ്ജു സാംസൺ (WK), അക്‌സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, അവേഷ് ഖാൻ , അർഷ്‌ദീപ് സിംഗ്, ദീപക് ചാഹർ.

ട്വന്റി 20 ടീം: യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്‌റ്റൻ), റിങ്കു സിംഗ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (WK), ജിതേഷ് ശർമ്മ (wk), രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്‌ദീപ് സിംഗ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.

ടെസ്‌റ്റ്‌ ടീം: രോഹിത് ശർമ (ക്യാപ്‌റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ (wk), കെ എൽ രാഹുൽ (wk), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മൊഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ്‌ ഷമി, ജസ്പ്രീത് ബുംറ, പ്രസിദ് കൃഷ്‌ണ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration