![](/admin/images/uploads/blogs/20231130183401.png)
കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; കുട്ടിയുടെ സഹായത്തോടെ പൊലീസ് രേഖാചിത്രം തയാറാക്കി
കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ സഹായത്തോടെ പൊലീസ് പുതിയ രേഖാചിത്രങ്ങള്‍ തയാറാക്കി.
രണ്ട് സ്ത്രീകളുടേയും ഒരു പുരുഷന്റേയും രേഖാ ചിത്രങ്ങളാണ് തയാറാക്കിയത്. മറ്റുള്ളവരുടെ മുഖം ഓര്‍മ്മ ഇല്ലെന്ന് കുട്ടി പറഞ്ഞു. കണ്ണനല്ലൂരിലെ പെണ്‍കുട്ടി നല്കിയ വിവരം അനുസരിച്ച് തയാറാക്കിയ രേഖാ ചിത്രവും ഓയൂര്‍ പെണ്‍കുട്ടിയുടെ മൊഴി പ്രകാരം തയാറാക്കുന്ന ചിത്രവും ഒത്ത് നോക്കുമെന്നു പൊലീസ് അറിയിച്ചു.