![](/admin/images/uploads/blogs/20231130164412.jpeg)
കേരളാ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രത നിര്‍ദേശം പുറത്തുവിട്ടു. തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന തെക്കൻ ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ മണിയ്ക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ (30.11.2023) വ്യാഴാഴ്ച മല്‍സ്യത്തൊഴിലാളികള്‍ തീരത്തേക്ക് മടങ്ങാനാണ് നിര്‍ദ്ദേശം.
വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കൻ തമിഴ് നാട്, തെക്കൻ ആന്ധ്ര പ്രദേശ് തീരം, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറൻ-മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ആന്ധ്ര പ്രദേശ് തീരം അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറൻ-മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാൻ സാധ്യതയുണ്ട്.