ടൊയോട്ട റൂമിയോൺ എംപിവിയെ ഇന്ത്യയിൽ അവതരിപ്പിച്ചു | വീഡിയോ
ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യൻ വിപണിയിൽ പുതിയ എംപിവി അവതരിപ്പിച്ചു. ടൊയോട്ട റൂമിയോൺ (Toyota Rumion) എന്ന വാഹനമാണ് കമ്പനി പുറത്തിറക്കിയത്. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവികളിലൊന്നായ മാരുതി സുസുക്കി എർട്ടിഗയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് റൂമിയോൺ. ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള പങ്കാളിത്തതിന്റെ ഭാഗമായിട്ടാണ് ഈ 7 സീറ്റർ വാഹനം ടൊയോട്ട ബ്രാന്റിന് കീഴിൽ അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് ടൊയോട്ട റൂമിയോൺ വരുന്നത്.