
'ഇതൾ' നേച്ചർ ആൻഡ് വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫി എക്സിബിഷൻ ജൂൺ അഞ്ചിന്
ഷോല നേച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 'ഇതൾ' എന്ന പേരിൽ നേച്ചർ ആൻഡ് വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫി എക്സിബിഷൻ', ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കഴക്കൂട്ടം ഗവ.എച്എസ്എസിൽ വച്ച് നടക്കുന്നു. ചിത്ര പ്രദർശനം രാവിലെ 9 മണിക്ക് കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും പ്രശസ്ത സിനിമാതാരവുമായ ശ്രീ. പ്രേംകുമാർ ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം 5 മണിവരെയാണ് പ്രദർശനം. 14 വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർമാർ ക്യാമറയിൽ പകർത്തിയ വൈവിധ്യങ്ങളായ ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്. സുഗതൻ, റെജി ചന്ദ്രൻ, കിരൺ ആർ ജി, അനൂപ് ചന്ദ്രൻ, ത്രിനിഷ ടി യു, സൂരജ് ചൂടൽ, ധനുഷ് മുണ്ടേല, അഭിജിത് വി ജി, സുമേഷ് തിരുവനന്തപുരം, ദേവപ്രിയ ഗൗരി, സുജിത് സുരേന്ദ്രൻ, വിശാന്ത് മീനങ്കൽ, അനൂപ് പാലോട്, മനോജ് വി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിന് തയ്യാറായിട്ടുള്ളത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയാണ് ഷോല നേച്ചർ സൊസൈറ്റി (SNS).സമൂഹത്തിന്റെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്ക് അവരുടെ ഇടവേളകൾ പ്രകൃതിയെ കുറിച്ച് പഠിക്കുവാനും അവ മറ്റുള്ളവരിലേക്ക് പകർന്ന് നൽകുവാനുള്ള വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.