Monday, March 04, 2024
 
 
⦿ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ ⦿ ഗ്ലോകോമ സ്ക്രീനിംഗ് ക്യാമ്പ് ⦿ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് ക്ലിനിക് സംഘടിപ്പിച്ചു ⦿ പരീക്ഷാ പര്‍വ് 6.0 സെമിനാര്‍ സംഘടിപ്പിച്ചു ⦿ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ⦿ ലൈഫ്; ജില്ലയില്‍ പൂര്‍ത്തിയായത് 6949 ഭവനങ്ങള്‍ ⦿ താണിക്കുടം ദീര്‍ധാനി കരുവാന്‍കാട് റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു ⦿ ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്: ആറ് പരാതികള്‍ തീര്‍പ്പാക്കി ⦿ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു ⦿ വന്യജീവി ആക്രമണം:ജില്ലാതല അവലോകന കമ്മിറ്റി യോഗം ചേർന്നു ⦿ വന്യജീവി ആക്രമണം: പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് മന്ത്രി പി. രാജീവ്‌ ⦿ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സ്കൂളിലെത്തി ആശംസകൾ നേർന്ന് മന്ത്രി ⦿ അംബേദ്‌കർ ഗ്രാമ വികസന പദ്ധതി: പുലിയാമ്പിള്ളി മുകൾ കോളനിയിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു ⦿ കോട്ടപ്പടിയിൽ വനിതാ സാംസ്കാരിക കേന്ദ്രം യാഥാർത്ഥ്യമായി ⦿ യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു ⦿ വയോജന സംഗമം നടത്തി ⦿ എറണാകുളം-അമ്പലപ്പുഴ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; നഷ്ടപരിഹാര തുക കൈമാറല്‍ ആരംഭിച്ചു ⦿ ഉദ്ഘാടനത്തിന് ഒരുങ്ങി കോട്ടുവള്ളി, മൂത്തകുന്നം വില്ലേജ് ഓഫീസുകള്‍ ⦿ തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മന്ത്രി ⦿ കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തും: മന്ത്രി ⦿ പീച്ചി ഗവ. എല്‍.പി സ്‌കൂളില്‍ മോഡല്‍ പ്രീ പ്രൈമറി ബ്ലോക്ക് ഒരുങ്ങുന്നു ⦿ പാചകപ്പുര ഉദ്ഘാടനം ചെയ്തു ⦿ നിയമനം ⦿ ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; മൂന്നാം പാദത്തില്‍ 5295 കോടിയുടെ വായ്പാ വിതരണം ⦿ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദന്തരോഗ വിഭാഗവും ഐസോലേഷന്‍ വാര്‍ഡും ⦿ ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു ⦿ എൽ എൽ എം പ്രവേശന ഫീസ് റീഫണ്ട് ⦿ ഒല്ലൂക്കര ബ്ലോക്കിന്റെ സ്‌നേഹ ഭവനം ആശയം സംസ്ഥാനത്തിന് മാതൃക: മന്ത്രി കെ. രാജന്‍ ⦿ മുന്നേറ്റം പദ്ധതി: ഏകദിന ശില്പശാല സംഘടിപ്പിച്ചു ⦿ കെ എസ് ആർ ടി സി കുത്താമ്പുള്ളി – പാലക്കാട് – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് അനുവദിച്ചു ⦿ കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍ ⦿ കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി ⦿ പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്: തീർപ്പാക്കിയത് 138 പരാതികൾ ⦿ മണ്ണഞ്ചേരിയില്‍ വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു ⦿ കാസര്‍കോ‍ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച്‌ കൊലപ്പെടുത്തി

കുനോ നാഷണൽ പാർക്കിലെ 2 ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു

25 May 2023 11:14 PM

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റക്കുട്ടികൾ കൂടി ചത്തു. ജ്വാല എന്ന പെൺചീറ്റയുടെ രണ്ട് കുഞ്ഞുങ്ങളാണ് ചത്തത്. പോഷകാഹാരക്കുറവ് മൂലമാണ് ഈ കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പ്രാഥമിക വിവരം. ജ്വാലയുടെ ഒരു കുട്ടി രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ജ്വാല നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 

കുനോ നാഷണൽ പാർക്ക് തന്നെയാണ് കുഞ്ഞുങ്ങളുടെ മരണം സ്ഥിരീകരിച്ചത്. ജ്വാലയുടെ നാലാമത്തെ കുഞ്ഞിനെ പാൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. തുടർ ചികിത്സയ്ക്കായി നമ്പിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടുവരികയാണ്. ചീറ്റക്കുട്ടികൾക്ക് എട്ടാഴ്ച പ്രായമുണ്ടായിരുന്നു. നേരത്തെ കുനോ നാഷണൽ പാർക്കിൽ മൂന്ന് വലിയ ചീറ്റകളും ചത്തിരുന്നു. മാർച്ച് 27 ന് സാഷ എന്ന പെൺ ചീറ്റയും, ഏപ്രിൽ 23 ന് ഉദയ്, മെയ് 9 ന് ദക്ഷ എന്ന മറ്റൊരു പെൺ ചീറ്റയുമാണ് മരിച്ചത്. രണ്ട് മാസത്തിനുള്ളിൽ മൂന്ന് ചീറ്റകൾ ചത്തതോടെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചീറ്റപ്പുലികളെ രാജസ്ഥാനിലേക്ക് മാറ്റണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration