
ട്രിപ്പിൾ റോളിൽ ടൊവിനോ; ‘എആർഎം’ ടീസർ
ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം എആർഎം (അജയന്റെ രണ്ടാം മോഷണം) ടീസർ പുറത്ത് വന്നു. ടൊവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ഒരു മിനിറ്റിനു പുറത്ത് ദൈർഘ്യമുള്ള ടീസറിൽ ടൊവിനോയുടെ ആക്‌ഷന്‍ പ്രകടനമാണ് പ്രധാന ഹൈലൈറ്റ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷ വർക്കുകൾ പുരോഗമിക്കുകയാണ്.