Wednesday, June 19, 2024
 
 
⦿ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച് 50 ലക്ഷത്തിലേറെ വിലവരുന്ന എംഡിഎംഎ; കൊച്ചിയിൽ യുവതി പിടിയിൽ ⦿ കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ 12,50,000 രൂപ ധനസഹായം നല്‍കും ⦿ ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചു; പുതിയ പാർട്ടി രജിസ്റ്റർ ചെയ്ത് അതിലേക്ക് കേരള ഘടകം ലയിക്കും: മാത്യു ടി തോമസ് ⦿ പി പി സുനീറും ജോസ് കെ മാണിയും ഹാരിസ് ബീരാനും രാജ്യസഭാ എംപിമാര്‍ ⦿ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ, ആണ്‍സുഹൃത്ത് അറസ്റ്റിൽ; പോക്സോ വകുപ്പ് ചുമത്തി ⦿ കുവൈറ്റിലെ തീപ്പിടിത്തം: നോർക്ക ഹെൽപ്പ് ഡസ്ക്ക് തുടങ്ങി ⦿ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി ⦿ അച്ഛന്‍ തീ കൊളുത്തിയ മകനു പിന്നാലെ അമ്മയും മരിച്ചു; അച്ഛന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ⦿ ലോക കേരളസഭ ക്രമീകരണങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി ⦿ കുഴിമന്തി കഴിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു ⦿ രാജ്കോട്ട് തീപിടുത്തം; സംസ്ഥാന സർക്കാരിനെ വിശ്വസിക്കാനാവില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി ⦿ RTO വേണ്ട; ജൂണ്‍ 1 മുതല്‍ സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്കു ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടത്താം; നിര്‍ദേശവുമായി കേന്ദ്രം ⦿ IAS തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി. ചെയര്‍മാനാകും, കെ. വാസുകി നോര്‍ക്ക സെക്രട്ടറി ⦿ ഇന്ത്യയിലെ മികച്ച നഗരം ഡൽഹി, പക്ഷേ ജീവിക്കാൻ നമ്പർ വൺ കൊച്ചി; തിരുവനന്തപുരം വളരെ പിന്നിൽ ⦿ സംസ്ഥാനത്ത് ട്രോളിങ് നിരോധനം; ജൂൺ 9 അർധരാത്രി നിലവിൽ വരും ⦿ സംസ്ഥാനത്ത്‌ അതിതീവ്ര മഴ വരുന്നു; അഞ്ചു ജില്ലകളിൽ റെഡ് അലേർട്ട് ⦿ പാലക്കാട് കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു; മയക്കുവെടിവെച്ച് കൂട്ടിലാക്കിയിരുന്നു ⦿ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍! സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത് എട്ട് വിക്കറ്റിന് ⦿ ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ⦿ 'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; കേരള സർവ്വകലാശാല സെനറ്റിൽ എബിവിപി പ്രവർത്തകരെ നാമനിർദ്ദേശം ചെയ്ത ഗവർണറുടെ നടപടി റദ്ദാക്കി; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം ⦿ നഴ്‌സിങ് പ്രവേശന പ്രതിസന്ധി ഉടൻ പരിഹരിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് ⦿ ഇ.പി. ജയരാജൻ വധശ്രമ കേസ്; കെ. സുധാകരൻ കുറ്റവിമുക്തൻ ⦿ നെതന്യാഹുവിന് ഐസിസിയുടെ അറസ്റ്റ് വാറണ്ട്; നടപടി ഗസ്സഇസ്രയേല്‍ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ⦿ ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു ⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ
News Sports

ത്രിരാഷ്ട്ര ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്; കിർഗിസ്താനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി; സുനിൽ ചേത്രിയുടെ ഗോൾ നേട്ടം 85 ആയി

29 March 2023 06:57 AM

കിര്‍ഗിസ്ഥാനെ രണ്ട് ഗോളിന് തോല്‍പ്പിച്ച്‌ ഇന്ത്യക്ക് ത്രിരാഷ്ട്ര ഫുട്ബോള്‍ കിരീടം. സുനില്‍ ഛേത്രിയും പ്രതിരോധതാരം സന്ദേശ് ജിങ്കനും ഗോളടിച്ചു.

രാജ്യാന്തര ഫുട്ബോളില്‍ ഛേത്രിയുടെ 85–-ാംഗോളായി ഇത്. ആദ്യകളിയില്‍ മ്യാന്‍മറിനെ ഇന്ത്യ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു.
ഇംഫാലിലെ കുമാന്‍ ലംപാക്ക് സ്റ്റേഡിയത്തില്‍ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. അനിരുദ്ധ് ഥാപ്പയുടെ ഫ്രീകിക്കിലൂടെ ആദ്യനിമിഷങ്ങളില്‍ത്തന്നെ ഇന്ത്യ ആക്രമണ മനോഭാവം കാട്ടി. ഇതിനിടെ ലല്ലിയന്‍സുവാല ചങ്തെയുടെ മികച്ച ക്രോസ് ഥാപ്പ പാഴാക്കി. മറുവശത്ത് കിര്‍ഗിസ്ഥാന്റെ അലെക്സാണ്ടറിന്റെ ക്രോസ് ഗുര്‍പ്രീത് സിങ് സന്ധുവിന്റെ കൈയില്‍ തട്ടിത്തെറിച്ചെങ്കിലും അപകടമുണ്ടായില്ല.
അരമണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു ഇന്ത്യയുടെ ഗോള്‍. ഫ്രീകിക്കില്‍നിന്നായിരുന്നു തുടക്കം. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് ബോക്സിന്റെ ഇടതുമൂലയിലേക്കായിരുന്നു. ജിങ്കന്‍ മുന്നില്‍ ഓടിയെത്തി. പ്രതിരോധമെത്തുംമുമ്ബ് കാല്‍വച്ചു.

ഇടവേളയ്ക്കുശേഷം ആദ്യശ്രമം കിര്‍ഗിസ്ഥാന്റെ ഭാഗത്തുനിന്നായിരുന്നു. എണിസ്റ്റിനാണ് അവസരം കിട്ടിയത്. അടിതൊടുക്കാനുള്ള സമയം കിട്ടിയിട്ടും സഹതാരത്തിന് കൈമാറുകയായിരുന്നു. ആകാശ് മിശ്ര ഇടപെട്ട് പന്ത് അടിച്ചകറ്റി. ഇന്ത്യന്‍ പ്രതിരോധം പെട്ടെന്നുതന്നെ സമ്മര്‍ദത്തിലായി. ഇതിനിടെ പരിശീലകന്‍ ഇഗര്‍ സ്റ്റിമച്ച്‌ മാറ്റങ്ങള്‍ വരുത്തി. മലയാളിതാരം സഹല്‍ അബ്ദുള്‍ സമദ് കളത്തിലെത്തി. കളിയുടെ അവസാനഘട്ടത്തിലായിരുന്നു രണ്ടാംഗോള്‍.

ചങ്തെ സുരേഷ് വാങ്മിലേക്ക് ക്രോസ് തൊടുത്തു. സുരേഷ് വലയുടെ വലതുമൂല ലക്ഷ്യമാക്കി അടിപായിച്ചു. ഇതിനിടെ മഹേഷ് സിങ്ങിനെ കിര്‍ഗിസ്ഥാന്‍ പ്രതിരോധം ബോക്സില്‍ വീഴ്ത്തി. ഇന്ത്യക്ക് അനുകൂലമായി പെനല്‍റ്റി. കിക്ക് എടുത്ത ഛേത്രിക്ക് പിഴച്ചില്ല. 133 മത്സരങ്ങളില്‍നിന്നാണ് ഛേത്രി 85 ഗോള്‍ തികച്ചത്. ഹംഗറിയുടെ വിഖ്യാത താരം ഫെറെങ്ക് പുസ്കാസിനെയാണ് ഗോളെണ്ണത്തില്‍ മറികടന്നത്. ഗോള്‍ വേട്ടക്കാരില്‍ അഞ്ചാംസ്ഥാനത്താണ് ഛേത്രി. നിലവില്‍ കളിക്കുന്നവരില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (122), അര്‍ജന്റീനയുടെ ലയണല്‍ മെസി (100) എന്നിവര്‍ മാത്രമാണ് മുന്നില്‍.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration