
ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ജയം
ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ അങ്കത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് വിജയം. കണിശതയോടെ പന്തെറിഞ്ഞ ബോളിങ് വിംഗും ബാറ്റിങില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് വിജയമൊരുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് 188 റണ്‍സിന് കൂടാരം കയറി. 189 റണ്‍സെന്ന വിജയ ലക്ഷ്യത്തിലേക്ക് 61 പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ പറന്നെത്തി.
ഇന്ത്യയുടെ ലൈനിലും ലെങ്തിലുമുള്ള പന്തേറില്‍ ആടിയുലഞ്ഞ ഓസീസിന് 35.4 ഓവറുകള്‍ മാത്രമേ ബാറ്റ് ചെയ്യാനൊത്തുള്ളൂ. മിഷേല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് ഓപ്പണിങില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ ആസ്‌ത്രേലിയ വന്‍ സ്‌കോറിലെത്തുമെന്ന് തോന്നിച്ചു. എന്നാല്‍, ഇരുവരും പുറത്തായ ശേഷം ആതിഥേയര്‍ക്ക് അധിക സമയം പിടിച്ചുനില്‍ക്കാനായില്ല.