
ഇന്ത്യയിലും ഗൂഗിളിന്റെ കൂട്ട പിരിച്ചുവിടൽ; 450 പേർക്ക് പണി പോകും
ടെക്ക് ഭീമൻ ഗൂഗിൾ ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടലിന് നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ ഇന്ത്യയുടെ കീഴില്‍ രാജ്യത്ത് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളായി പ്രവര്‍ത്തിക്കുന്ന 450ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് അറിയുന്നത്. നടപടിയുടെ ഭാഗമായി പിരിച്ചുവിടാന്‍ തീരുമാനിച്ച ജീവനക്കാര്‍ക്ക് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കി.
കഴിഞ്ഞമാസം ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫാബെറ്റ് 12000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതില്‍ ഈ 450 ഉം ഉള്‍പ്പെടുമോ എന്ന കാര്യം വ്യക്തമല്ല.
കമ്പനിയുടെ വളര്‍ച്ചയില്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരായതെന്നാണ് ആല്‍ഫാബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ അന്ന് പറഞ്ഞത്.