
തുര്‍ക്കി - സിറിയ ഭൂചലനം: മരണം 1200 കടന്നു
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ അതി ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 1200 കടന്നു. മരണസംഖ്യ വീണ്ടും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തുര്‍ക്കിയിലെ പ്രമുഖ നഗരങ്ങളെല്ലാം തരിപ്പണമായി. തുര്‍ക്കിയില്‍ മാത്രം 912 പേര്‍ മരിച്ചായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രണമേഖലകളില്‍ 326 പേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
തുര്‍ക്കി ഗാസിയാതപ് നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 20 ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്.സിറിയയിലെ ആഭ്യന്തര കലാപത്തില്‍ നിന്ന് രക്ഷതേടിയെത്തിയ അഭയാര്‍ഥികളുടെ താവളമായിരുന്നു ഇവിടം. ആളുകള്‍ ഉറങ്ങിക്കിടക്കുമ്ബോഴായിരുന്നു ദുരന്തമുണ്ടായത്.ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്.
പ്രാദേശിക സമയം പുലര്‍ച്ചെ 4:17നായിരുന്നു റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. സൈപ്രസ്, ലെബനന്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പടെ പ്രകമ്ബനങ്ങള്‍ അനുഭവപ്പെട്ടു. 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി.