
മാരുതിയുടെ അർബൻ ക്രോസ്സോവർ 'ഫ്രോങ്ക്സ്' വിപണിയിൽ; ബുക്കിങ് ആരംഭിച്ചു
ബലേനോ അടിസ്ഥാനമാക്കിയുള്ള ഫ്രോങ്കസ് എസ്‌യുവി കൂപ്പെ, 2023 ഓട്ടോ എക്സ്പോയില്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി അവതരിപ്പിച്ചിരിക്കുകയാണ്. ഈ പുതിയ എസ്‌യുവി കൂപ്പെ ബ്രാന്‍ഡിന്റെ നെക്സ ഔട്ട്ലെറ്റുകള്‍ വഴി ഏപ്രില്‍ മാസത്തോടെ വില്‍പ്പനയ്ക്കെത്തും. മാരുതി ഫ്രോങ്കസിന്റെ ബുക്കിംഗ് കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.