
ജിംനി വന്നു മക്കളെ...
കാത്തിരിപ്പിനൊടുവിൽ മാരുതി സുസുക്കി ജിംനി 5 ഡോർ എസ്യുവി പുറത്തിറക്കി. ഓട്ടോ എക്സ്പോയിൽ വച്ചാണ് ഈ വാഹനത്തിന്റെ ഗ്ലോബൽ ലോഞ്ച് നടന്നത്. മെയ് മാസത്തിൽ ജിംനി 5 ഡോർ വിൽപ്പനയ്‌ക്കെത്തും. ഈ വാഹനം ആദ്യം വിൽപ്പനയ്ക്ക് എത്തുന്നത് ഇന്ത്യയിൽ തന്നെയായിരിക്കും. പിന്നീട് ആഗോള വിപണിയിലും ജിംനി 5 ഡോറിന്റെ വിൽപ്പന ടത്തും. മാരുതി സുസുക്കിയുടെ ഗുരുഗ്രാം പ്ലാന്റിലാണ് ഈ വാഹനം നിർമ്മിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്കുള്ള യൂണിറ്റുകളും ഈ പ്ലാന്റിൽ തന്നെ നിർമ്മിക്കും.