മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ച് ഷാരൂഖ്
ലോകമെമ്ബാടും നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ ഷാരൂഖ് സിനിമാസ്വാദകര്‍ക്ക് നല്‍കിയത് നിരവധി മികച്ച കഥാപാത്രങ്ങളാണ്.
അവയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായ താരം നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം പത്താന് എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്ക്രീനില്‍ സജീവമാകുകയാണ്. ഇപ്പോഴിതാ മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ച ഷാരൂഖിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നടന് ഉംറ വസ്ത്രം ധരിച്ച് പ്രാര്‍ത്ഥിക്കുന്നത് ചിത്രങ്ങളിലും വീഡിയോകളിലും കാണാനാകും. റെഡ്സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ജിദ്ദയില്‍ എത്തിയതായിരുന്നു നടന്.
ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ഷാറൂഖിന്റെ 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ' ആയിരുന്നു. സംഗീത സംവിധായകന് എ.ആര്. റഹ്മാനും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയിരുന്നു.