'മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്' ട്രെയിലര്‍ എത്തി
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.
സുരാജ് വെഞ്ഞാറുംമൂട്, തന്വീ റാം, ആര്‍ഷ ചാന്ദിനി ബൈജു, ജഗദീഷ്, ജോര്‍ജ്ജ് കോര, മണികണ്ഠന് പട്ടാമ്പി, ബിജു സോപാനം, അല്‍ത്താഫ് സലീം, റിയാസ് സൈറ, രഞ്ജിത്ത് ബാലകൃഷ്ണന് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന വിമല്‍ ഗോപാലകൃഷ്ണന് സംവിധായകന് അഭിനവ് സുന്ദര്‍ നായക് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. വളരെ കൂര്‍മ്മ ബുദ്ധിയും അതിലേറെ കൗശലക്കാരനും ഗൗരവക്കാരനും കൂടിയായ 'അഡ്വക്കേറ്റ് മുകുന്ദന് ഉണ്ണി' എന്ന ടൈറ്റില്‍ കഥാപാത്രമായി വിനീത് ശ്രീനിവാസന് പ്രത്യക്ഷപ്പെടുന്നു.
ഛായാഗ്രഹണം- വിശ്വജിത് ഒടുക്കത്തില്‍, എഡിറ്റിംഗ്- നിതില്‍ രാജ് ആരോള്‍, അഭിനവ് സുന്ദര്‍ നായക്, ഗാനരചന- മനു മഞ്ജിത്, എലീഷാ അബ്രഹാം, സംഗീതം- സിബി മാത്യു അലക്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രദീപ് മേനോന്, അനൂപ് രാജ്.എം, പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് പൂകുന്നം, സൗണ്ട് ഡിസൈന്‍- രാജ്കുമാര്. പി, ആര്‍ട്ട്- വിനോദ് രവീന്ദ്രന്, സൗണ്ട് മിക്സിങ്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ആന്റണി തോമസ് മങ്ങലി, കോസ്റ്റ്യൂം- ഗായത്രി കിഷോര്‍, മേക്കപ്പ്- ഹസ്സന് വണ്ടൂര്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, മാഫിയ ശശി, ലൈന്‍ പ്രൊഡ്യൂസര്‍-വിനീത് പുള്ളാടന്‍, എല്‍ദോ ജോണി, സ്റ്റില്‍- രോഹിത് കെ.സുരേഷ്, വിവി ചാര്‍ളി, പി.ആര്.ഒ- എ.എസ് ദിനേശ്.