Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

സ്റ്റെതസ്കോപ് പിടിച്ച കൈകളിൽ ക്യാമറയും സ്റ്റോറി ബോർഡും; വ്യത്യസ്ത അനുഭവം പകർന്ന് "Beyond The Seven Seas"

31 August 2022 08:11 AM

വലിയ അവകാശവാദങ്ങളും ഘോഷങ്ങളുമൊന്നും ഇല്ലാതെ കേരളത്തിലെ തിയറ്ററുകളിലെത്തിയ "Beyond The Seven Seas" എന്ന ചിത്രം. 26 ഡോക്ടർമാർ ക്യാമറയ്ക്ക് മുന്നിലും പിറകിലുമായി പ്രവർത്തിച്ചതിൻ്റെ പേരിൽ അറേബ്യൻ വേൾഡ് റെക്കോർഡുമായിട്ടാണ് ചിത്രത്തിൻ്റെ വരവ്. തങ്ങളുടേതല്ലാത്ത മേഖലയിൽ നടത്തിയ ഒരു പരിശ്രമം എന്ന നിലയിൽ ഈ ചിത്രം ഏറെ പ്രശംസ അർഹിയ്ക്കുന്നു.. ആ ഒരു പരിഗണന മാറ്റി നിർത്തിയാൽപ്പോലും സമകാലീന ചിത്രങ്ങളുടെ ഇതിവൃത്തത്തിൽ നിന്നും വിഭിന്നമായ ഒരു കഥാതന്തു കണ്ടെത്താനും ഒരു കുടുംബ പശ്ചാത്തലത്തിലൂടെ അതിനെ വികസിപ്പിച്ച് കഥ പറയാനും തിരക്കഥാകൃത്തുക്കളായ റോയ്, ഡോ. സ്മൈലി എന്നിവർ കാണിച്ച ആർജ്ജവം പ്രത്യേകം ശ്രദ്ധേയമാണ്. പുതുമുഖ നായകനെന്ന നിലയിൽ കേന്ദ്രകഥാപാത്രമായ പീറ്റർ ടൈറ്റസും, പ്രധാനപ്പെട്ട മറ്റൊരു വേഷത്തിൽ വരുന്ന ഡോ. പ്രശാന്ത് നായരും ചെറിയ റോളുകളിൽ വരുന്ന മറ്റ് ഡോക്ടർമാരും വളരെ ആയാസരഹിതമായ അഭിനയം കാഴ്ചവച്ചിരിയ്ക്കുന്നു. കിരൺ അരവിന്ദാക്ഷൻ, സിനോജ്, സാവിത്രി ശ്രീധരൻ എന്നീ പരിചിതമുഖങ്ങളും അവരുടെ ഭാഗങ്ങൾ കുറ്റമറ്റതാക്കിയിട്ടുണ്ട്. കംപ്യൂട്ടർ ഗ്രാഫിക്സിൻ്റെയും സാങ്കേതിക വിദ്യകളുടെയും അതിപ്രസരമില്ലാതെ നൈസർഗ്ഗികമായ ചുറ്റുപാടുകളിലും പശ്ചാത്തലഭംഗികളിലും ചിത്രീകരിച്ച ഈ പടത്തിൻ്റെ ഛായാഗ്രാഹകനും തൻ്റെ ജോലിയിൽ നൂറു ശതമാനം ആത്മാർത്ഥത പുലർത്തിയിട്ടുണ്ടെന്ന് പറയാതെ വയ്യ.

പ്രതീഷ് ഉത്തമനോടൊപ്പം സംവിധായികയുടെ കുപ്പായവും ധരിയ്ക്കുന്ന ഡോ. സ്മൈലി ഒരു തുടക്കക്കാരിയുടെ പതർച്ചയില്ലാതെയാണ് കഥ കൊണ്ടു പോകുന്നത്. അടുത്ത കാലത്തെങ്ങും മലയാള സിനിമയിൽ കാണാത്ത ഒരു പ്രതിഭാസമായ കാവ്യഭംഗിയുള്ള, ഇമ്പമാർന്ന അഞ്ചു ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ വലിയൊരു പ്രത്യേകതയായി എടുത്തു പറയേണ്ടിയിരിയ്ക്കുന്നു. ഡോ.ഉണ്ണികൃഷ്ണവർമ്മ വരികളെഴുതി ഡോ. വിമൽ കുമാർ ഈണമിട്ട ഗാനങ്ങൾ എൺപതുകളിലെ മെലഡികളുടെ ഗൃഹാതുരത്വം സമ്മാനിയ്ക്കുന്നവയാണ്. ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമെന്ന നിലയിൽ ആകാംക്ഷയുടെ ചരടിനെ മുറുക്കിത്തന്നെ നിർത്തുന്ന പശ്ചാത്തല സംഗീതം(ഡോ.വിമൽ തന്നെയാണ് ഇതും കൈകാര്യം ചെയ്തിരിയ്ക്കുന്നത്) കഥപറച്ചിലിൻ്റെ ഇഴയടുപ്പം കുറയാതെയിരിയ്ക്കാൻ കുറച്ചൊന്നുമല്ല സഹായിച്ചിരിയ്ക്കുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration