Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

'ഗൂർഖ' ഇനി കേരള പോലീസിൽ

11 February 2022 08:17 PM

കേരളാ പൊലീസിനായി പുതിയ ഫോഴ്‌സ് ഗൂർഖ വാഹനങ്ങൾ സ്റ്റേഷനുകളിലേക്ക് കൈമാറി. ദുര്‍ഘടപ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിന് സഹായകരമാകുന്നതിനായി വാങ്ങിയ പുതിയ 46 ഫോഴ്സ് ഗൂർഖ വാഹനങ്ങളാണ് വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറിയത്. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാം കമ്പനി പ്രതിനിധികളില്‍നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി.

നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. മുമ്പ് മഹീന്ദ്രയുടെ ഓഫ്റോഡ് വാഹനങ്ങൾ പൊലീസിന്റെ ആവശ്യങ്ങൾക്ക് വാങ്ങിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കേരളാ പൊലീസ് ഫോഴ്സിന്റെ ഗൂർഖ 4x4 വാഹനങ്ങൾ‍ വാങ്ങുന്നത്.

ഫോഴ്സിന്റെ ഓഫ് റോഡ് വാഹനമായ ഗൂർഖയുടെ ബിഎസ് 6 വകഭേദം വിപണിയിലെത്തിയ കഴിഞ്ഞ വർഷം അവസാനമാണ്. ‍ഉരുണ്ട എൽഇഡി ഇന്റഗ്രേറ്റഡ് ഹെഡ്‌ലാംപും ബോണറ്റിലെ ഇൻഡിക്കേറ്ററും ബമ്പറും ഗൂർഖയിൽ മെഴ്സിഡസ് ജി വാഗൻ മോഡലിനോട് സാമ്യം തോന്നിക്കും. പ്രായോഗികവും ഭംഗിയുള്ളതുമായ ബോഡി ക്ലാഡിങ്, ഫുട്ബോർഡ് എന്നിവ പ്രത്യേകതകളാണ്.

പഴയ മോഡലിനെക്കാൾ 22 മി.മി. നീളവും 20 മി.മി. ഉയരവുമുണ്ട്. 2400 മി.മി. എന്ന പഴയ വീൽ ബേസ് തന്നെ നിലനിർത്തി. മനോഹരമായ നാലു ക്യാപ്റ്റൻ സീറ്റുകൾ. ഡാഷ് ബോർഡ് ആധുനിക ഓഫ് റോഡ് എസ്‌യുവികൾക്ക് ഇണങ്ങുന്ന തരം. നല്ല സ്റ്റിയറിങ്, ടച്ച് സ്ക്രീൻ സ്റ്റീരിയോ, മികച്ച എസി, കാറുകളോടു കിട പിടിക്കും ഉൾവശം എന്നിവ പുതിയ ഗൂർഖയിലുണ്ട്.

പുറത്തേക്ക് ഉയർന്നു നിൽക്കുന്ന സ്നോർക്കൽ‌ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാണ്. എപ്പോൾ വേണമെങ്കിലും ബോണറ്റ് ഉയരത്തിൽ വെള്ളത്തിലൂടെ ഓടാൻ ഈ സ്നോർക്കൽ തുണയാകും. ‍2.6 ലീറ്റർ ടി ഡി 2650 എഫ് ഡീസൽ എൻജിന് കരുത്ത് 91 ബി എച്ച് പിയും ടോർക്ക് 250 എൻ എമ്മും. മെഴ്സിഡീസ് ജി 28 അഞ്ചു സ്പീഡ് ഗീയർബോക്സ്. ഓഫ് റോഡുകൾക്കായി ഫോർ വീൽ ഡ്രൈവ് ലോ, ഹൈ മോഡുകള്‍, ഡിഫറൻഷ്യൽ ലോക്ക് എന്നിവയുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration