വാവ സുരേഷിന് മൂർഖൻ്റെ കടിയേറ്റു; നില ഗുരുതരം
പാമ്പ് പിടിത്തത്തിനിടെ വാവാ സുരേഷിന് പാമ്പുകടിയേറ്റു. മൂര്‍ഖനെ പിടുക്കുമ്പോള്‍ കടിയേല്‍ക്കുകയായിരുന്നു. കോട്ടയം കുറിച്ചിയിലാണ് സംഭവം. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.