Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

ഫെബ്രുവരിയിൽ 12 ദിവസം ബാങ്ക് അവധി

29 January 2022 04:18 PM

വിവിധ സംസ്ഥാനങ്ങളിലെ ഉത്സവങ്ങളും വാരാന്ത്യ അവധികളും ചേര്‍ത്ത് ഫെബ്രുവരി മാസത്തില്‍ ഇന്ത്യയിലെ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ 12 ദിവസം അടച്ചിടും.

ഫെബ്രുവരിയില്‍ 28 ദിവസങ്ങള്‍ മാത്രമേയുള്ളൂ. ബാക്കി 16 ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഈ വര്‍ഷം ആദ്യം ആര്‍ബിഐ പുറത്തിറക്കിയ പട്ടിക പ്രകാരമാണ് അവധികള്‍ (bank holidays) പ്രഖ്യാപിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (rbi) 2022ലെ അവധി ദിവസങ്ങളുടെ ഒരു പട്ടിക പുറത്തിറക്കിയിട്ടുണ്ട്.

2022 ഫെബ്രുവരിയില്‍ വിവിധ സംസ്ഥാനങ്ങള്‍ തിരിച്ച്‌ ആറ് അവധി ദിവസങ്ങള്‍ ഉണ്ട്. ബാക്കിയുള്ള ആറ് അവധികള്‍ ദേശീയതലത്തില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്ന വാരാന്ത്യ അവധികളാണ്. ഫെബ്രുവരി അഞ്ചാം തീയതി വസന്തപഞ്ചമിക്ക് ചില സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ബാങ്ക് അവധികള്‍ സംസ്ഥാനാടിസ്ഥാനത്തിലുള്ളതായതിനാല്‍ ഓരോ സംസ്ഥാനങ്ങളിലെയും അവധി ദിനങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ ഈ മാസം നിങ്ങള്‍ക്ക് ബാങ്കില്‍ എത്തി പൂര്‍ത്തീകരിക്കേണ്ട കാര്യങ്ങളുണ്ടെങ്കില്‍ ജനുവരിയിലെ ബാങ്ക് അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്ന് അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് പരിശോധിക്കണം.

സെന്‍ട്രല്‍ ബാങ്കിന്റെ പട്ടിക പ്രകാരം, ഈ മാസം 6 അവധികളാണ് നിശ്ചയിച്ചിരിക്കുന്നത്. ബാക്കിയുള്ളത് വാരാന്ത്യ അവധികളാണ്. മാസത്തിലെ എല്ലാ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആര്‍ബിഐയുടെ അവധി ദിനങ്ങളുടെ പട്ടിക മൂന്നായി തരംതിരിച്ചിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങള്‍, മതപരമായ അവധി ദിനങ്ങള്‍, ഉത്സവ ആഘോഷങ്ങള്‍ എന്നിവ അടങ്ങിയതാണ് അവധി ദിനങ്ങള്‍.

ഹോളിഡേ അണ്ടര്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട്, ഹോളിഡേ അണ്ടര്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് ആന്‍ഡ് റിയല്‍ടൈം സെറ്റില്‍മെന്റ് ഹോളിഡേ, ബാങ്ക്സ് ക്ലോസിങ് ഓഫ് അക്കൗണ്ട്സ് എന്നിങ്ങനെ മൂന്ന് നിയമങ്ങള്‍ക്ക് കീഴിലാണ് ബാങ്ക് അവധി ദിനങ്ങളെ തരംതിരിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരമുള്ള ദിവസങ്ങളില്‍ പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും അടഞ്ഞുകിടക്കും.

2022 ഫെബ്രുവരിയിലെ ബാങ്ക് അവധി ദിവസങ്ങള്‍

ഫെബ്രുവരി 2: സോനം ലോച്ചാര്‍ - ഗാങ്‌ടോക്കില്‍ അവധി

ഫെബ്രുവരി 5: സരസ്വതി പൂജ/ശ്രീപഞ്ചമി/ബസന്ത് പഞ്ചമി - അഗര്‍ത്തല, ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി

ഫെബ്രുവരി 15: മുഹമ്മദ് ഹസ്രത്ത് അലി ജന്മദിനം/ലൂയിസ്-നാഗൈ-നീ - ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി

ഫെബ്രുവരി 16: ഗുരു രവിദാസ് ജയന്തി -ചണ്ഡീഗഢില്‍ അവധി

ഫെബ്രുവരി 18: ഡോള്‍ജത്ര - കൊല്‍ക്കത്തയില്‍ ബാങ്ക് അവധി

ഫെബ്രുവരി 19: ഛത്രപതി ശിവജി മഹാരാജ് ജയന്തി - ബേലാപൂര്‍, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി

സംസ്ഥാനം തിരിച്ചുള്ള വിവിധ അവധി ദിവസങ്ങള്‍ക്ക് പുറമെ, വാരാന്ത്യങ്ങളിലെ ബാങ്ക് അവധി ദിനങ്ങള്‍

ഫെബ്രുവരി 6: ഞായറാഴ്ച

ഫെബ്രുവരി 12: മാസത്തിലെ രണ്ടാം ശനിയാഴ്ച

ഫെബ്രുവരി 13: ഞായറാഴ്ച

ഫെബ്രുവരി 20: ഞായറാഴ്ച

ഫെബ്രുവരി 26: മാസത്തിലെ നാലാമത്തെ ശനിയാഴ്ച

ഫെബ്രുവരി 27: ഞായറാഴ്ച

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration