സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.37% വിജയം
ന്യൂ ഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.37% ആണ് വിജയശതമാനം.
കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ബോര്‍ഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.
പകരം .സുപ്രിംകോടതിയുടെ വിധി പ്രകാരം 13 അംഗ പാനലിന്റെ നിര്‍ദേശം അനുസരിച്ച് പ്രത്യേക മൂല്യനിര്‍ണയം നിശ്ചിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനമാണ് ഇന്ന് നടന്നത്.
cbseresults.nic.in എന്ന വെബ്സൈറ്റില്‍ പരീക്ഷാ ഫലം അറിയാം.