Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

സംസ്ഥാനത്തെ ലോക് ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

15 June 2021 07:09 PM

തിരുവനന്തപുരം:  ലോക്ഡൗണ്‍ ബുധനാഴ്ച മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണ ലോക്ഡൗണായിരിക്കും. ബവ്‌കോ ഔട്‌ലെറ്റുകളും ബാറുകളും രാവിലെ ഒമ്ബത് മണി മുതല്‍ വൈകിട്ട് ഏഴുമണിവരെ പ്രവര്‍ത്തിക്കും. ആപ് മുഖാന്തിരം സ്ലോട്ട് ബുക് ചെയ്യാം. ഷോപില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ സ്വീകരിക്കും.



ടെസ്റ്റ് പോസിറ്റിവിറ്റിയുടെ (ടിപിആര്‍) അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ഏഴു ദിവസത്തെ ടിപിആര്‍ നിരക്ക് എട്ടുശതമാനം ആണെങ്കില്‍ രോഗം കുറവുള്ള സ്ഥലമാണ്. 20% വരെ മിതമായ സ്ഥലം. 20ന് മുകളില്‍ അതിവ്യാപന മേഖല. 30ന് മുകളിലാണെങ്കില്‍ കൂടുതല്‍ നിന്ത്രണങ്ങള്‍ നടപ്പിലാക്കും.

എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ടിപിആര്‍ അവലോകനം ചെയ്യും. തദ്ദേശ സ്ഥാപനം ഏത് വിഭാഗത്തില്‍പ്പെടുന്നു എന്ന് പരസ്യപ്പെടുത്തും. വ്യാപനത്തോത് നോക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരിശോധനയ്ക്കു ടാര്‍ഗറ്റ് നല്‍കും. ഓരോ വീട്ടിലും ആദ്യം പോസിറ്റീവാകുന്ന വ്യക്തി കരുതല്‍ വാസ കേന്ദ്രത്തില്‍ ക്വാറന്റൈന്‍ ചെയ്യണം. വീടുകളില്‍ സൗകര്യമുള്ളവര്‍ മാത്രമേ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ പാടുള്ളൂ.

ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പഞ്ചായത്തുകളെ കണ്ടെത്തി കണ്ടൈന്‍മെന്റ് സോണാക്കും. അപകട സൂചന നല്‍കുന്ന പഞ്ചായത്തുകളില്‍ അധിക നിയന്ത്രണം ഏര്‍പെടുത്തും. ടിപിആര്‍ എട്ടു ശതമാനം വരെയുള്ള സ്ഥലങ്ങളില്‍ എല്ലാ കടകളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.

ഈ സ്ഥലങ്ങളില്‍ വ്യാവസായിക, കാര്‍ഷിക പ്രവര്‍ത്തനം അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്കു യാത്ര ചെയ്യാന്‍ അനുവാദമുണ്ടാകും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുമണി വരെ തുറക്കാം.

പുതിയ ഇളവുകള്‍:

* അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം.

*എല്ലാ പൊതുപരീക്ഷകള്‍ക്കും അനുമതി

* വിവാഹം, മരണാനന്തര ചടങ്ങില്‍ 20 പേര്‍.

* ജൂണ്‍ 17 മുതല്‍ കേന്ദ്രസംസ്ഥാന സര്‍കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്ബനികള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.

* സെക്രടറിയറ്റില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്കു പ്രവര്‍ത്തിക്കാം.

*ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍.

* ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍ വെള്ളി ദിവസങ്ങളില്‍.

* ആള്‍ക്കൂട്ടമോ പൊതുപരിപാടിയോ അനുവദിക്കില്ല. എല്ലാ മേഖലയിലും ഇളവ് ഉണ്ടാകില്ല.

*റസ്റ്ററന്റുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. ഹോം ഡെലിവറിയും പാഴ്‌സലും അനുവദിക്കും.

*വിനോദപരിപാടികളും ഇന്‍ഡോര്‍ പ്രവര്‍ത്തനവും അനുവദിക്കില്ല. മാളുകളുടെ പ്രവര്‍ത്തനവും അനുവദിക്കില്ല.

* ബെവ്‌കോ ഓട്ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 വരെ വൈകിട്ട് 7 വരെ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration