സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ സാധിക്കില്ല.
പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. ഇതര സംസ്ഥാന ബോട്ടുകള്‍ നിരോധനം ആരംഭിക്കും മുന്‍പ് തീരം വിടണമെന്ന് നിര്‍ദേശമുണ്ട്. തീരദേശത്തെ ഡീസല്‍ ബങ്കുകള്‍ അടച്ചിടും. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.