കെ.എം ഷാജിക്ക് വിജിലന്‍സ് നോട്ടീസ്; ചോദ്യം ചെയ്യല്‍ നാളെ
കെ.എം ഷാജി എം.എല്‍ എയെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് വിജിലന്‍സ് ഷാജിക്ക് കൈമാറി. ഷാജിയുടെ വസതികളില്‍ നടത്തിയ പരിശോധാനയില്‍ കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകള്‍, വിദേശ കറന്‍സികളെക്കുറിച്ചുള്ള വിവരം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക.
നേരത്തെ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയ 48 ലക്ഷത്തിലധികം രൂപയും, 77 രേഖകളും, വിദേശ കറന്‍സികളും കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറി. അതേസമയം, വിജിലന്‍സിന്റെ ചോദ്യം ചെയ്യലുമായി പൂര്‍ണമായും സഹകരിക്കുമെന്ന് കെ.എം ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു.