Tuesday, June 15, 2021
 
 
News

കൊടകര കുഴല്‍പ്പണക്കവര്‍ച്ച: ബി.ജെ.പി നേതാവ് മുന്‍കൂര്‍ ജാമ്യം തേടിയതായി സൂചന

09 May 2021 10:53 PM

തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്ക​വ​ര്‍​ച്ച കേ​സി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ കൂ​ടി​യാ​യ ബി.​ജെ.​പി നേ​താ​വ് മു​ന്‍​കൂ​ര്‍ ജാ​മ്യം േത​ടി​യ​താ​യി സൂ​ച​ന. അ​ടു​ത്ത​ദി​വ​സം ഇ​യാ​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​ക്കു​മെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് നീ​ക്ക​മെ​ന്ന് അ​റി​യു​ന്നു. തൃ​ശൂ​രി​ലെ​യും സം​സ്ഥാ​ന​ത​ല​ത്തി​ലെ​യും ബി.​ജെ.​പി നേ​താ​ക്ക​ളു​മാ​യി ഏ​റെ അ​ടു​പ്പ​മു​ള്ള​യാ​ളാ​ണി​ദ്ദേ​ഹം.

പ​ണം ന​ഷ്​​ട​പ്പെ​ട്ട ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​നും അ​ബ്കാ​രി​യു​മാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ധ​ര്‍​മ​രാ​ജി​നെ​യും പ​ണം കൊ​ടു​ത്ത​യ​ച്ച യു​വ​മോ​ര്‍​ച്ച മു​ന്‍ ട്ര​ഷ​റ​ര്‍ സു​നി​ല്‍ നാ​യി​ക്കി​നെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ ഉ​ട​ന്‍ വി​ളി​പ്പി​ക്കും. അ​ന്വേ​ഷ​ണ​മേ​റ്റെ​ടു​ത്ത ഡി.​ഐ.​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​ങ്ക​ളാ​ഴ്​​ച സ്ഥി​തി വി​ല​യി​രു​ത്തും.

അ​തി​നു​ശേ​ഷ​മാ​കും ഇ​നി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലും തു​ട​ര​ന്വേ​ഷ​ണ ന​ട​പ​ടി​ക​ളും. കാ​റി​ല്‍ പ്ര​ത്യേ​ക അ​റ​യി​ല്‍ സൂ​ക്ഷി​ച്ച തു​ക മൂ​ന്ന​ര കോ​ടി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നാ​ണ് പ​ണ​മെ​ത്തി​യ​തെ​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. കൊ​ട​ക​ര​യി​ല്‍ ന​ഷ്​​ട​പ്പെ​ട്ട പ​ണം കൂ​ടാ​തെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് സ​മാ​ന​മാ​യി എ​ത്തി​യ​തി​നെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സ് ശേ​ഖ​രി​ച്ചു. പാ​ല​ക്കാ​ട്ട്​ പ​ണം ത​ട്ടി​യെ​ടു​ക്ക​ല്‍ ശ്ര​മം പാ​ളി​യി​രു​ന്നു. അ​വി​ടെ പ​ണ​മെ​ത്തിെ​യ​ന്നാ​ണ് ല​ഭ്യ​മാ​യ വി​വ​രം.

ധ​ര്‍​മ​രാ​ജും സു​നി​ല്‍ നാ​യി​ക്കു​മ​ട​ക്കം ഇ​ട​പാ​ടി​ല്‍ ബി.​ജെ.​പി-​ആ​ര്‍.​എ​സ്.​എ​സ് ബ​ന്ധം പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും പ​ണ​മെ​ത്തി​യ​ത് രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക്കോ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് വേ​ണ്ടി​യോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നേ​ര​ത്തേ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ കൂ​ടാ​തെ മു​ഖ്യ ആ​സൂ​ത്ര​ക​ന​ട​ക്കം പ്ര​ധാ​ന പ്ര​തി​ക​ളെ​യും ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും. ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി നി​ല​നി​ല്‍​ക്കെ ഒ​ത്തു​തീ​ര്‍​പ്പി​ന് ശ്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​നെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും പ്ര​മു​ഖ ക്രി​മി​ന​ല്‍ അ​ഭി​ഭാ​ഷ​ക​െന്‍റ ജൂ​നി​യ​റു​മാ​ണി​ദ്ദേ​ഹം.

ബി.​ജെ.​പി നേ​താ​വി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഒ​ത്തു​തീ​ര്‍​പ്പി​ന്​ എ​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം. അ​ടു​ത്ത​ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​ന്​ വി​ളി​പ്പി​ക്കു​മെ​ന്ന് അ​റി​ഞ്ഞ​തോ​ടെ​യാ​ണ്​ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നു​ള്ള നീ​ക്കം. ഏ​പ്രി​ല്‍ മൂ​ന്നി​ന് പു​ല​ര്‍​ച്ച​യാ​ണ് ദേ​ശീ​യ​പാ​ര്‍​ട്ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​ച്ച മൂ​ന്ന​ര കോ​ടി​യോ​ളം രൂ​പ കൊ​ട​ക​ര മേ​ല്‍​പാ​ല​ത്തി​ന് സ​മീ​പം വ്യാ​ജ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത​ത്. എ​ന്നാ​ല്‍, കാ​റും അ​തി​ലു​ണ്ടാ​യി​രു​ന്ന 25 ല​ക്ഷ​വും ക​വ​ര്‍​ന്നു​വെ​ന്നാ​ണ്​ ധ​ര്‍​മ​രാ​ജ് ഡ്രൈ​വ​ര്‍ ഷം​ജീ​ര്‍ മു​ഖേ​ന പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​പ്ര​കാ​ര​മു​ള്ള 25 ല​ക്ഷ​ത്തി​ന് പ​ക​രം 47.5 ല​ക്ഷം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം വി​പു​ല​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കേ​സി​ല്‍ 19 പ്ര​തി​ക​ളെ​യും ക​വ​ര്‍​ച്ച​ക്കു​പ​യോ​ഗി​ച്ച മൂ​ന്ന് കാ​റു​ക​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration