കഴക്കൂട്ടം പീഡന കേസ്; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്റ്ററേറ്റ് നോട്ടിസ് അയച്ചു. നോട്ട് നിരോധന സമയത്ത് ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപയുടെ കണ്ണപ്പണം വെളുപ്പിച്ചു എന്നാണ് കേസ്.
\n
\nപാര്‍ട്ടിപത്രത്തിന്റെ അക്കൗണ്ട് വഴി, കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചു എന്നാണ് കേസ്. ഈ കേസില്‍ ഇഡിയ്ക്കും വിജിലന്‍സിനും അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
\n
\nവിജിലന്‍സ് അന്വേഷണത്തിനു ശേഷം തങ്ങള്‍ക്ക് അന്വേഷിക്കാമെന്നായിരുന്നു ഇഡിയുടെ നിലപാട്. എന്നാല്‍, ഹൈക്കോടതി നിര്‍ദ്ദേശത്തിനു പിന്നാലെ ഇഡി അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.