The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്ക് എതിരെ കേസെടുത്ത് പൊലീസ്'അമ്മ'യ്ക്ക് വീണ്ടും തിരിച്ചടി: രേവതിയും പത്മപ്രിയയും പ്രാഥമിക അംഗത്വം രാജിവെച്ചുഅഭിമന്യു വധക്കേസ്, എസ്‍ഡിപിഐക്കാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ചുകേൾപ്പിച്ചുമലയാളികൾക്ക് ഓണസമ്മാനം: കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രിബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത് എംജി സർവ്വകലാശാല വിസി; വീണ്ടും വിവാദംപിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നുഉത്തരേന്ത്യയിൽ കനത്ത മഴ: മഹാരാഷ്ട്രയിൽ മരണം 12 ആയി; പൂനെയിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിവ്യാജ പീഡന പരാതി: കസ്റ്റഡി മർദ്ദനത്തിനിരയായ പത്തനംതിട്ടയിലെ യുവാവ് നിയമനടപടിയിലേക്ക്മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്ക് എതിരെ കേസെടുത്ത് പൊലീസ്'അമ്മ'യ്ക്ക് വീണ്ടും തിരിച്ചടി: രേവതിയും പത്മപ്രിയയും പ്രാഥമിക അംഗത്വം രാജിവെച്ചുഅഭിമന്യു വധക്കേസ്, എസ്‍ഡിപിഐക്കാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ചുകേൾപ്പിച്ചുമലയാളികൾക്ക് ഓണസമ്മാനം: കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രിബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത് എംജി സർവ്വകലാശാല വിസി; വീണ്ടും വിവാദംപിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നുഉത്തരേന്ത്യയിൽ കനത്ത മഴ: മഹാരാഷ്ട്രയിൽ മരണം 12 ആയി; പൂനെയിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിവ്യാജ പീഡന പരാതി: കസ്റ്റഡി മർദ്ദനത്തിനിരയായ പത്തനംതിട്ടയിലെ യുവാവ് നിയമനടപടിയിലേക്ക്മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻ്റെ പണം ഉടൻ കൊടുത്തു തീർക്കും: മന്ത്രി ജി ആർ അനിൽ

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻ്റെ പണം ഉടൻ കൊടുത്തു തീർപ്പാക്കുമെന്ന് മന്ത്രി ജി ആർ അനിൽ. സംഭരണത്തിനായി നെല്ല് കൈമാറിയാൽ  24 മണിക്കൂറിനകം പണം കർഷകർക്ക് ലഭ്യമാക്കാനുള്ള സംവിധാനം സർക്കാർ തയ്യാറാക്കി വര…

Kerala01 Jul 2024, 2:45 AM 41,280
കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻ്റെ പണം ഉടൻ കൊടുത്തു തീർക്കും: മന്ത്രി ജി ആർ അനിൽ
കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻ്റെ പണം ഉടൻ കൊടുത്തു തീർപ്പാക്കുമെന്ന് മന്ത്രി ജി ആർ അനിൽ. സംഭരണത്തിനായി നെല്ല് കൈമാറിയാൽ  24 മണിക്കൂറിനകം പണം കർഷകർക്ക് ലഭ്യമാക്കാനുള്ള സംവിധാനം സർക്കാർ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. തിരൂർ ബിപി അങ്ങാടിയിൽ സപ്ലൈകോയുടെ കീഴിലുള്ള മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റ് ആയി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.\"\"


കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതൊന്നും ജനങ്ങളെ അറിയിക്കാതെ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ. അർഹമായ വിഹിതം തരാതെ കേന്ദ്രസർക്കാർ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. കുത്തകകളുടെ ചൂഷണത്തിന് അറുതി വരുത്താനാണ് സൂപ്പർമാർക്കറ്റുകൾ അടക്കമുള്ള ആധുനിക കച്ചവട രീതികളുമായി പൊതുവിതരണ വകുപ്പ് മുന്നോട്ടുപോകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം  സംസ്ഥാനത്ത് 98 പുതിയ സപ്ലൈകോ ഔട്ട്ലെറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ഈ വർഷം പുതുതായി 50 ഔട്ട്ലെറ്റുകൾ കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. \"\"


കാലഘട്ടത്തിനനുസരിച്ച് മാറാൻ പൊതുവിതരണ വകുപ്പ് നടത്തുന്ന ശ്രമം മാതൃകാപരമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്ഥാന കായിക വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പുമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കുറുക്കോളി മൊയ്തീൻ എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സൂപ്പർ മാർക്കറ്റിലെ ആദ്യ വില്പനയും കുറുക്കോളി മൊയ്തീൻ എംഎൽഎ നിർവഹിച്ചു.



തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു സൈനുദ്ദീൻ, തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പുഷ്പ, വൈസ് പ്രസിഡൻ്റ് എ കെ ബാബു, വാർഡ് മെമ്പർ മുംതസിർ ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ പാലക്കാട് മേഖലാ മാനേജർ വി കെ ശശിധരൻ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ എ സജാദ് നന്ദിയും പറഞ്ഞു.


കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലെ കേരള എസ്റ്റേറ്റ്, പോരൂർ ഗ്രാമപഞ്ചായത്തിലെ ചെറുകോട് മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകൾ ആയി ഉയർത്തുന്നതിന്‍റെയും ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. കേരള എസ്റ്റേറ്റ് മാവേലി സൂപ്പർ സ്റ്റോർ പരിസരത്ത് നടന്ന ചടങ്ങിൽ എ പി അനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.


കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. തങ്കമ്മു ആദ്യ വില്പന നടത്തി. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  വിഎസ് പൊന്നമ്മ ടീച്ചർ, വൈസ് പ്രസിഡൻ്റ് മഠത്തിൽ ലത്തീഫ്,   ബ്ലോക്ക് പഞ്ചായത്ത് അംഗം ശൈലേഷ് പട്ടിക്കാടൻ, വാർഡ് മെമ്പർ ഹസീന സ്രാമ്പിക്കൽ, ജില്ലാ സപ്ലൈ ഓഫീസ്  സീനിയർ സൂപ്രണ്ട് ശിവദാസൻ പിലാപറമ്പിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ പാലക്കാട് മേഖല മാനേജർ വി കെ ശശിധരൻ സ്വാഗതവും സപ്ലൈകോ നിലമ്പൂർ താലൂക്ക് ഡിപ്പോ മാനേജർ ഒറ്റയിൽ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.


പോരൂർ ഗ്രാമപഞ്ചായത്തിലെ ചെറുകോട് സപ്ലൈകോ സൂപ്പർ സ്റ്റോർ പരിസരത്ത് നടന്ന ചടങ്ങിൽ എ പി അനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹസ്കർ ആമയൂർ ആദ്യ വില്പന നടത്തി. പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം കെ ടി അജ്മൽ, പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുലൈഖ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ എ മുബാറക്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി ശങ്കരനാരായണൻ, ഭാഗ്യലക്ഷ്മി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Share this story

Share

Related Stories