The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യംകരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോസംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിCMRL-Exalogic കേസ്: ED കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ലവൈദ്യുതി പ്രതിസന്ധി രൂക്ഷം; ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യം, നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യംകരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോസംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിCMRL-Exalogic കേസ്: ED കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ലവൈദ്യുതി പ്രതിസന്ധി രൂക്ഷം; ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യം, നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടി

പാഠപുസ്തകത്തിലെ 'ഡാൻസിങ് ഗേൾ' വിവാദം: യഥാർത്ഥ ചിത്രം പുനഃസ്ഥാപിക്കാൻ NCERT

വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെ, ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിൽ മാറ്റം വരുത്തിയ സിന്ധൂനദീതട സംസ്‌കാരത്തിലെ പ്രശസ്തമായ 'ഡാൻസിങ് ഗേൾ' (Dancing Girl) വെങ്കല ശിൽപത്തിന്റെ യഥാർത്ഥ ചിത…

Kerala16 Jun 2026, 3:39 PM 6,928
പാഠപുസ്തകത്തിലെ 'ഡാൻസിങ് ഗേൾ' വിവാദം: യഥാർത്ഥ ചിത്രം പുനഃസ്ഥാപിക്കാൻ NCERT
പാഠപുസ്തകത്തിലെ 'ഡാൻസിങ് ഗേൾ' വിവാദം: യഥാർത്ഥ ചിത്രം പുനഃസ്ഥാപിക്കാൻ NCERT

വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെ, ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിൽ മാറ്റം വരുത്തിയ സിന്ധൂനദീതട സംസ്‌കാരത്തിലെ പ്രശസ്തമായ 'ഡാൻസിങ് ഗേൾ' (Dancing Girl) വെങ്കല ശിൽപത്തിന്റെ യഥാർത്ഥ ചിത്രം പുനഃസ്ഥാപിക്കാൻ NCERT തീരുമാനിച്ചു. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പിൽ ഉടൻ തന്നെ മാറ്റം വരുത്തുമെന്നും ഇനി അച്ചടിക്കുന്ന പുസ്തകങ്ങളിൽ ശിൽപത്തിന്റെ യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തുമെന്നും NCERT ഡയറക്ടർ ദിനേശ് സക്ലാനി അറിയിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി NCERT പുതുതായി പുറത്തിറക്കിയ കലാ വിദ്യാഭ്യാസ പാഠപുസ്തക പരമ്പരയിലെ ഒന്നാം അധ്യായമായ 'ഹിസ്റ്ററി ഓഫ് ആർട്സ്' (History of Arts) എന്ന ഭാഗത്താണ് വിവാദ ചിത്രം ഉൾപ്പെടുത്തിയിരുന്നത്. ശിൽപത്തിന്റെ നഗ്നത മറയ്ക്കുന്ന വിധത്തിൽ, തോൾ ഭാഗത്തുനിന്ന് താഴേക്ക് നിഴൽ (Shadow) ഉപയോഗിച്ച് വസ്ത്രം ധരിച്ചിട്ടുണ്ടെന്ന തോന്നലുണ്ടാക്കുന്ന രീതിയിലായിരുന്നു ചിത്രം എഡിറ്റ് ചെയ്തിരുന്നത്.

ചരിത്രത്തെ വികലമാക്കാനുള്ള ശ്രമമാണിതെന്നും സെൻസർഷിപ്പ് നടപടിയുടെ ഭാഗമായാണ് ഇതെന്നും ആരോപിച്ച് ചരിത്രകാരന്മാരും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 25 വർഷത്തിലേറെയായി NCERT പാഠപുസ്തകങ്ങളിൽ യാതൊരു മാറ്റവുമില്ലാതെ ഉപയോഗിച്ചിരുന്ന ചിത്രത്തിലാണ് ചരിത്രത്തിലാദ്യമായി ഇത്തരമൊരു രൂപമാറ്റം വരുത്തിയത്.

വിമർശനം ശക്തമായതോടെയാണ് ചരിത്രം മാറ്റിയെഴുതുന്നു എന്ന ആക്ഷേപം പരിഹരിച്ച് തിരുത്തലുമായി NCERT രംഗത്തെത്തിയത്. മോഹൻജൊദാരോയിൽ നിന്ന് കണ്ടെത്തിയ, ഏകദേശം 10.5 സെന്റീമീറ്റർ മാത്രം ഉയരമുള്ള ഈ പ്രശസ്ത വെങ്കല പ്രതിമ നിലവിൽ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Share this story

Share

Related Stories