ലോക്ഭവനിലെ മാംസ നിരോധനം; സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം; K C വേണുഗോപാൽ
കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഊദ്യോഗികമായി അധികാരമേറ്റെടുക്കുന്നതിന് മുമ്പ് തന്നെ ലോക്ഭവനില്‍ മാംസാഹാരം നിരോധിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തിന്…

കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഊദ്യോഗികമായി അധികാരമേറ്റെടുക്കുന്നതിന് മുമ്പ് തന്നെ ലോക്ഭവനില്‍ മാംസാഹാരം നിരോധിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കാതെയുള്ള കടന്നകൈയാണ് ഗവര്‍ണറുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നായിരുന്നു കെ സി വോണുഗോപാലിന്റെ രൂക്ഷ വിമര്‍ശനം.
സമ്മിശ്രമായ ഭക്ഷണ സംസ്‌കാരമുള്ള നാടാണ് കേരളം. തീരദേശ സംസ്ഥാനമായ കേരളത്തില്‍ മത്സ്യസമ്പത്ത് ആവോളമുണ്ട്. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോണ്‍ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടര്‍ന്നുപോരാം. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേര്‍പ്പെടുത്താനോ ഇനിമുതല്‍ എന്ത് കഴിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിക്കാനോ ആരെങ്കിലും ശ്രമിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കി.




