The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിലോക്ഭവനിലെ മാംസ നിരോധനം; സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം; K C വേണുഗോപാൽപീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതിസഞ്ജുവിന് അർധ സെഞ്ചറി, 33 പന്തിൽ 67; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയംലഹരി സംഘത്തിൽ സഹോദരനും സഹോദരിയുംടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറിമനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണംസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: 'ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല'; EDക്ക് മറുപടി നല്‍കി പിണറായി വിജയന്'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർഎസ്‌എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്: മുഖ്യ പ്രതികള്‍ മൈസൂരുവിൽ പിടിയില്സൗദി എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യംമാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്ത്SMA മരുന്ന് വിവാദം: ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്നുകള്‍ തിരികെ വിളിച്ച് SAT ആശുപത്രിഎസ്ഐആർ വിരുദ്ധ പ്രതിഷേധം; അണിചേരാന്‍ നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകറുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിലോക്ഭവനിലെ മാംസ നിരോധനം; സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം; K C വേണുഗോപാൽപീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതിസഞ്ജുവിന് അർധ സെഞ്ചറി, 33 പന്തിൽ 67; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയംലഹരി സംഘത്തിൽ സഹോദരനും സഹോദരിയുംടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറിമനുഷ്യരിൽ ആദ്യമായി ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു; ഫ്രാൻസിൽ ഒരു മരണംസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: 'ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല'; EDക്ക് മറുപടി നല്‍കി പിണറായി വിജയന്'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർഎസ്‌എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്: മുഖ്യ പ്രതികള്‍ മൈസൂരുവിൽ പിടിയില്സൗദി എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യംമാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്ത്SMA മരുന്ന് വിവാദം: ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്നുകള്‍ തിരികെ വിളിച്ച് SAT ആശുപത്രിഎസ്ഐആർ വിരുദ്ധ പ്രതിഷേധം; അണിചേരാന്‍ നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകറും

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

പൊലീസിന്‌റെ പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ച് നേഹയുടെ റിട്ട് ഹർജി ന…

Kerala23 Oct 2026, 9:59 PM 6,941
പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി
പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

പൊലീസിന്‌റെ പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ച് നേഹയുടെ റിട്ട് ഹർജി നിരസിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഒക്ടോബര്‍ 18-നാണ് ഡല്‍ഹി പൊലീസ് നേഹക്കെതിരെ നോട്ടീസ് അയച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 126, 130 വകുപ്പുകളും, 135(3) വകുപ്പും പ്രകാരമായിരുന്നു ഡല്‍ഹി പൊലീസിന്റെ നോട്ടീസ്.

സമാധാനം നിലനിർത്തുന്നതിന് 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ആൾജാമ്യവും ഹാജരാക്കണമെന്നായിരുന്നു നോട്ടീസിൽ. പിന്നാലെ തിങ്കളാഴ്ചയായിരുന്നു നേഹ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ തടയാന്‍ ആസൂത്രണം ചെയ്ത നീക്കമാണ് ഈ നോട്ടീസെന്നായിരുന്നു ഐസയുടെ പ്രതികരണം.

ഹർജി തള്ളിയെങ്കിലും അന്വേഷണ നടപടികളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ മജിസ്ട്രേറ്റിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിനാസ്പദമായ എല്ലാ വിവരങ്ങളും രേഖകളും ഹർജിക്കാരിക്ക് നൽകണമെന്നും നടപടിക്രമങ്ങളിൽ കൃത്യത പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 16-ന് മാണ്ഡി ഹൗസിൽ നടന്ന പ്രതിഷേധത്തിനിടെ നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് അന്വേഷണ കാലയളവിൽ സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ ഡൽഹി സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു.

Share this story

Share

Related Stories