കർണാടകയിൽ SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസദ്ധീകരിച്ചു; ഒരു കോടിയോളം വോട്ടർമാർ പുറത്ത്
കര്‍ണാടകയില്‍ എസ്‌ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ വോട്ടര്‍ പട്ടികയില്‍ ഏകദേശം 99.32 ലക്ഷം വോട്ടര്‍ന്മാരുടെ കുറവുണ്ടായിട്ടുണ്ട്. പരിഷ്‌കരിച്ച പട്ടികയില്‍ ആകെ 4,55,00,011…

കര്‍ണാടകയില്‍ എസ്‌ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ വോട്ടര്‍ പട്ടികയില്‍ ഏകദേശം 99.32 ലക്ഷം വോട്ടര്‍ന്മാരുടെ കുറവുണ്ടായിട്ടുണ്ട്. പരിഷ്‌കരിച്ച പട്ടികയില്‍ ആകെ 4,55,00,011 വോട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എസ്‌ഐആറിന് മുമ്പ് രജിസ്റ്റര്‍ ചെയ്തിരുന്ന 5,54,32,314 വോട്ടര്‍മാരെ അപേക്ഷിച്ച്, നിലവില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏകദേശം 99.32 ലക്ഷത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1.07 കോടിയിലധികം പേരുകള്‍ ഒഴിവാക്കിയിരുന്ന കരട് പട്ടികയുമായി താരതമ്യംചെയ്യുമ്പോള്‍, അന്തിമ പട്ടികയില്‍ 8.64 ലക്ഷം വോട്ടര്‍മാരെ പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രസീദ്ധീകരിച്ച വോട്ടര്‍ പട്ടിക ഇസിഐ വെബ്സൈറ്റില്‍ നിന്ന് ലഭ്യമാകും.
അന്തിമ വോട്ടര്‍ പട്ടികയില്‍ കര്‍ണാടകയില്‍ 4.55 കോടി വോട്ടര്‍മാരുണ്ടാകും. എസ്ഐആര്‍ ആരംഭിക്കുന്നതിന് മുമ്പ്, സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ 5.54 കോടി വോട്ടര്‍മാരുണ്ടായിരുന്നു. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം, പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുണ്ട്. 2.25 കോടി പുരുഷന്മാര്‍ക്ക് എതിരെ 2.29 കോടി സ്ത്രീ വോട്ടര്‍മാരുണ്ട്.



