The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: 'ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല'; EDക്ക് മറുപടി നല്‍കി പിണറായി വിജയന്'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർഎസ്‌എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്: മുഖ്യ പ്രതികള്‍ മൈസൂരുവിൽ പിടിയില്സൗദി എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യംമാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്ത്SMA മരുന്ന് വിവാദം: ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്നുകള്‍ തിരികെ വിളിച്ച് SAT ആശുപത്രിഎസ്ഐആർ വിരുദ്ധ പ്രതിഷേധം; അണിചേരാന്‍ നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകറുംകൈക്കൂലി കേസ്; വൈക്കം സി ഐ ഷമീര്‍ ഖാനെ സസ്പെൻഡ് ചെയ്തുസിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യംകോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽനെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി നാളെപിണറായി വിജയന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശംകന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: 'ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല'; EDക്ക് മറുപടി നല്‍കി പിണറായി വിജയന്'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർഎസ്‌എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്: മുഖ്യ പ്രതികള്‍ മൈസൂരുവിൽ പിടിയില്സൗദി എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യംമാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്ത്SMA മരുന്ന് വിവാദം: ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്നുകള്‍ തിരികെ വിളിച്ച് SAT ആശുപത്രിഎസ്ഐആർ വിരുദ്ധ പ്രതിഷേധം; അണിചേരാന്‍ നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകറുംകൈക്കൂലി കേസ്; വൈക്കം സി ഐ ഷമീര്‍ ഖാനെ സസ്പെൻഡ് ചെയ്തുസിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യംകോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽനെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി നാളെപിണറായി വിജയന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശംകന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർ

ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍. എല്ലാം നിസ്സാരമായി കാണുന്ന ആരോഗ്യമന്ത്രിയാണ്…

Kerala22 Oct 2026, 8:33 PM 6,440
'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർ
'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർ

ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍. എല്ലാം നിസ്സാരമായി കാണുന്ന ആരോഗ്യമന്ത്രിയാണ് കെ മുരളീധരൻ എന്നും ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നും പി കെ ശ്രീമതി വിമർശിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷക്കാലം ആരോഗ്യമേഖല അഭിമാനകരമായ നേട്ടമുണ്ടാക്കി. ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന തക്ക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ കാലഘട്ടമായിരുന്നു അത്. വിമര്‍ശനത്തെ വിദ്വേഷത്തോടു കൂടി നോക്കി കണ്ടിട്ടില്ല. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് നിര്‍വഹിച്ചത്. ആശുപത്രിയുടെ സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറി. അങ്ങനെയായിരുന്നു പ്രവര്‍ത്തനമെന്നും പി കെ ശ്രീമതി പറഞ്ഞു.

പുതിയ ആരോഗ്യമന്ത്രി എല്ലാത്തിനെയും നിസ്സാരമായി കണ്ടു. യുഡിഎഫിനെ പ്രശംസിച്ച മാധ്യമങ്ങള്‍ നിശിതമായി ആരോഗ്യവകുപ്പിനെ വിമർശിക്കുകയാണ്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിമർശനം. കാതലായ വിമർശനമാണ് ഉയരുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. പല സ്ഥലങ്ങളിലും ഡോക്ടർമാരില്ല, മരുന്നില്ല. നീതി ബോധത്തോടെ വേണം കാര്യങ്ങള്‍ ചെയ്യേണ്ടത്. പല നടപടിയും തിരുത്തേണ്ടി വരികയാണെന്നും അവർ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ മരുന്നിന്റെ വില നോക്കിയിട്ടില്ല. എത്ര വിലയാണെങ്കിലും എസ്എംഎ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം. ക്ലിനിക്കല്‍ ട്രയലിന് വേണ്ടി മരുന്ന് നല്‍കിയത് തെറ്റായ നടപടിയാണ്. ഉദ്യോഗസ്ഥരാണ് മരുന്ന് വാങ്ങേണ്ടത്. ടെന്‍ഡര്‍ നടപടികള്‍ ചെയ്യേണ്ടത് ഉദ്യോഗസ്ഥരാണ്. നാറ്റ്‌കോ മേധാവികള്‍ എസ്എടി സൂപ്രണ്ട് വഴി മന്ത്രിയുടെ ഓഫീസില്‍ എത്തി. ഒരിക്കലും അങ്ങനെ ചെയ്യാനാവില്ലെന്നും പി കെ ശ്രീമതി പറഞ്ഞു.

മന്ത്രിയെ മേധാവികൾ കണ്ട ശേഷം ഉത്തരവിറങ്ങി. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത ഗുരുതര പിഴവ് സംഭവിച്ചു. കോർപ്പറേറ്റുകൾക്കും മരുന്ന് കമ്പനികൾക്കും വിധേയത്വം പുലർത്തുന്ന നിലയിലേക്ക് ആരോഗ്യമന്ത്രി മാറി. കമ്പനിയും മന്ത്രിയും നേരിട്ടാണ് ബന്ധം. കെ മുരളീധരന് മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്നും അവർ പറഞ്ഞു. കുഞ്ഞുങ്ങളെ എങ്ങനെ പരീക്ഷണ വസ്തുകളാക്കി എന്ന് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Share this story

Share

Related Stories