The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുനെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്പാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ ഗാന്ധിബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുനെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്പാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ ഗാന്ധിബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്

സര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്ര

സര്‍ക്കാര്‍ അനുമതി ഇല്ലാതെ ചെക്ക് റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് യാത്ര നടത്തി മന്ത്രി കെ എം ഷാജി. സെപ്റ്റംബര്‍ 16 മുതല്‍ 26 വരെയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള മന്ത്രിയുടെ യാത്ര. ഓസ്…

Kerala13 Oct 2026, 9:02 PM 9,049
സര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്ര
സര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്ര

സര്‍ക്കാര്‍ അനുമതി ഇല്ലാതെ ചെക്ക് റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് യാത്ര നടത്തി മന്ത്രി കെ എം ഷാജി. സെപ്റ്റംബര്‍ 16 മുതല്‍ 26 വരെയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള മന്ത്രിയുടെ യാത്ര. ഓസ്ട്രിയ, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലന്റ്, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് യാത്ര നടത്താനായിരുന്നു മന്ത്രിക്ക് അനുമതി ഉണ്ടായിരുന്നത്. ഇവിടങ്ങളിലേക്ക് മാത്രമാണ് കെ എം ഷാജി യാത്ര അനുമതി തേടിയിരുന്നത്. പ്രാഗിലേക്ക് ഷാജിക്ക് യാത്ര ചെയ്യാന്‍ അനുമതി ഇല്ലായിരുന്നു എന്നാണ് നിയമസഭാ രേഖകളും സ്ഥിരീകരിക്കുന്നത്.

പ്രാഗിലേക്കുള്ള യാത്ര മന്ത്രി കെ എം ഷാജി ഒളിച്ചുവെച്ചതിന്റെ കാരണം വ്യക്തമല്ല. പ്രാഗില്‍ കെ എം ഷാജിക്ക് ഒപ്പം വിവാദ മദ്യ കച്ചവടക്കാരന്‍ ജോണ്‍ സേവ്യറും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി തട്ടിപ്പ് കേസിലെ പ്രതി കൂടിയാണ് ജോണ്‍ സേവ്യര്‍. കൂടാതെ വ്യജ രേഖ തട്ടിപ്പ് കേസ് പ്രതി ടോം ജോസഫും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സര്‍ക്കാര്‍ അനുമതി ഇല്ലാതെ മന്ത്രി വിദേശ യാത്ര നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ കൂടി അനുമതി തേടിയാലാണ് മന്ത്രിമാര്‍ക്ക് വിദേശ യാത്ര നടത്താനാകുക.

മുഖ്യമന്ത്രി അനുമതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനുള്ള അനുമതി മന്ത്രിമാര്‍ തേടേണ്ടത്. ഇതിലാണ് ചെക്ക് റിപബ്ലിക്കിലേക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സിന് മന്ത്രി കേന്ദ്രത്തിന്റെ അനുമാതി തേടാതിരുന്നത്. ഇതിനോടകം വിദേശ യാത്ര നടത്തിയ ഒന്‍പത് മന്ത്രിമാരില്‍ ഏറ്റവും അധികം കാലം വിദേശത്ത് ഉണ്ടായിരുന്നതും തദ്ദേശ വകുപ്പ് മന്ത്രിയായ കെ എം ഷാജിയാണ്. രണ്ട് ഉത്തരവുകളാണ് കെ എം ഷാജിയുടെ വിദേശ യാത്ര സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്. ബള്‍ഗേറിയയിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താം വാര്‍ഷികത്തില്‍ പങ്കെടുക്കാനായിരുന്നു ആദ്യ ഉത്തരവ്. അതിന് ശേഷം പുറത്തിറക്കിയ ഉത്തരവിലാണ് ചെക്ക് റിപബ്ലിക്ക് ഒഴികെയുള്ള രാജ്യങ്ങളിലെ യാത്രയെ സംബന്ധിച്ച വിവരങ്ങളുള്ളത്.

പ്രഗിലേക്കുള്ള മന്ത്രിയുടെ യാത്ര മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. എല്ലാ ഇടത്തേക്കും മന്ത്രി നടത്തിയത് സ്വകാര്യ യാത്രയാണ്. ചെലവ് സ്വന്തമായി വഹിച്ചു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പ്രഗിലേക്കുള്ള യാത്ര മന്ത്രി മറച്ച് വെക്കുകയും കൂടെ ക്രിമിനല്‍ കേസിലെ പ്രതികള്‍ ഉണ്ടായിരുന്നതുമാണ് വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുന്നത്.

Share this story

Share

Related Stories