The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

പ്ലാസ്റ്റിക് വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികളുമായി ശുചിത്വമിഷൻ

ജൂലൈ 3 അന്തർദേശീയ പ്ലാസ്റ്റിക് ക്യാരി ബാഗ് വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ശുചിത്വമിഷൻ. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറച്ച് തുണിസഞ്ചികളുടെയും മറ്റു ബദൽ ഉൽപ്പന്നങ്ങളുടെയു…

Kerala04 Jul 2025, 5:10 AM 27,624
പ്ലാസ്റ്റിക് വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികളുമായി ശുചിത്വമിഷൻ

ജൂലൈ 3 അന്തർദേശീയ പ്ലാസ്റ്റിക് ക്യാരി ബാഗ് വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ശുചിത്വമിഷൻ. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറച്ച് തുണിസഞ്ചികളുടെയും മറ്റു ബദൽ ഉൽപ്പന്നങ്ങളുടെയും ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.


ആലപ്പുഴ ജില്ല ശുചിത്വമിഷൻ സംഘടിപ്പിച്ച ‘സാരി തരൂ സഞ്ചി തരാം’ ക്യാമ്പയിന്റെ ഭാഗമായി ഒരു ലക്ഷം തുണി സഞ്ചികൾ വിദ്യാർത്ഥികൾക്കും വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ആയി വിതരണം നടത്തി. ഹരിതസഹായ സ്ഥാപനമായ ഐആർടിസിയും സയൻസ് പോർട്ടലായ ലൂക്കയും ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പാഴ് പുതുക്കത്തിന്റെ (അപ് സൈക്കിൾ ഫെസ്റ്റിവൽ) ഭാഗമായാണ് സഞ്ചി വിതരണം സംഘടിപ്പിച്ചത്. അപ് സൈക്കിൾ ഫെസ്റ്റിവലിന്റെ ഭാഗമായി തൃശ്ശൂർ, കൊല്ലം ജില്ലകളിലും തുണിസഞ്ചി വിതരണം നടന്നു.


കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നാഷണൽ സർവ്വീസ് സ്‌കീമിന്റെ സഹകരണത്തോടു കൂടി കോഴിക്കോട് ജില്ലയിലെ മുഴുവൻ കോളേജുകളിലെയും നിരഞ്ഞെടുക്കപ്പെട്ട 2 വീതം വളണ്ടിയർമാരെ ഉൾപ്പെടുത്തി സ്വച്ഛ് ക്യാമ്പസ് അമ്പാസിഡേഴ്സ് മീറ്റ് പരിപാടി സംഘടിപ്പിച്ചു.


തിരുവനന്തപുരം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഗവൺമെന്റ് എൽ.പി.എസ് ഊളമ്പാറ സ്‌കൂളിലെ വിദ്യാർഥികൾക്ക് തുണിസഞ്ചിയും ‘എക്കോ സിപ്’ ക്യാമ്പയിന്റെ ഭാഗമായി സ്റ്റീൽ ബോട്ടിലുകളും വിതരണം ചെയ്തു. മാലിന്യ മുക്തം രോഗമുക്തം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും വിദ്യാർത്ഥികൾക്ക് നൽകി.


കണ്ണൂർ ജില്ലയിൽ നിരോധിത ഉത്പന്നങ്ങളെക്കുറിച്ച്  എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാർക്ക് ക്ലാസ് നൽകി.  ജില്ലയിലെ ഹരിതകർമ്മസേന വാതിൽപ്പടി ശേഖരണത്തോടൊപ്പം പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കുറക്കുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വീടുകളിൽ കയറി ബോധവൽക്കരണം നടത്തുകയും ചെയ്തു.


കൊല്ലം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലാ ശുചിത്വമിഷൻ ജീവനക്കാർ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ പൂർണമായി ഒഴിവാക്കുന്നതിനും പുനരുപയോഗ ഉൽപ്പന്നങ്ങളുടെ ഉപയോഗം കൂടുതൽ സജ്ജമാക്കുന്നതിന് സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിജ്ഞ എടുത്തു.


പ്ലാസ്റ്റിക് ക്യാരി ബാഗ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനമിഷനും ജില്ലാ മിഷനുകളും പോസ്റ്ററുകളിലൂടെയും വീഡിയോകളിലൂടെയും ഉള്ള പ്രചാരണവും സംഘടിപ്പിച്ചു.


Share this story

Share

Related Stories