The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംകുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്പി.ജയരാജനും വി ശിവന്‍കുട്ടിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍വട്ടിയൂര്‍ക്കാവ് ജങ്ഷൻ വികസനത്തിന് തുടക്കമാകുന്നു; 73.61 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കെ മുരളീധരൻ108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചുമദ്യലഹരിയില്‍ മകന്റെ ആക്രമണം; പരുക്കേറ്റ പിതാവ് മരിച്ചുമൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വീണ്ടും പരിശോധന: ലുലു PVRലും മാജിക് ഫ്രെയിംസിലുമായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തുഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യംകരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോസംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിCMRL-Exalogic കേസ്: ED കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ലപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംകുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്പി.ജയരാജനും വി ശിവന്‍കുട്ടിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍വട്ടിയൂര്‍ക്കാവ് ജങ്ഷൻ വികസനത്തിന് തുടക്കമാകുന്നു; 73.61 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കെ മുരളീധരൻ108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചുമദ്യലഹരിയില്‍ മകന്റെ ആക്രമണം; പരുക്കേറ്റ പിതാവ് മരിച്ചുമൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വീണ്ടും പരിശോധന: ലുലു PVRലും മാജിക് ഫ്രെയിംസിലുമായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തുഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യംകരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോസംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിCMRL-Exalogic കേസ്: ED കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ല

ഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala17 Jun 2026, 3:29 PM 5,301
ഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍
ഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍

സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. സൗജന്യ യാത്ര തടസ്സപ്പെടുത്തുന്നതിനായി കെഎസ്ആർടിസി ഓർഡിനറി ബസുകൾ വ്യാപകമായി 'സിറ്റി ഫാസ്റ്റ്' ബസുകളാക്കി മാറ്റുകയാണെന്ന പ്രചാരണം തികച്ചും അവാസ്തവമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

യുഡിഎഫ് സർക്കാരിന്റെ ചരിത്രപരമായ ഈ പദ്ധതിയുടെ ശോഭ കെടുത്താൻ ചിലർ ബോധപൂർവ്വം പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്ത് ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല. എന്നാൽ പദ്ധതിയുടെ ഭാഗമായി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് ചില റൂട്ടുകളിൽ സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി സർവീസുകളായി ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്യ ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ റെക്കോർഡ് വർദ്ധനവിന്റെ കൃത്യമായ കണക്കുകൾ സർക്കാർ ഇതിനകം തന്നെ പുറത്തുവിട്ടിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ പുതുതായി 'സിറ്റി ഫാസ്റ്റ്' സ്റ്റിക്കറുകൾ പതിക്കുന്നുവെന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ സർക്കാരിനെതിരെ വിമർശനം ഉയർന്നത്. എന്നാൽ, അനന്തപുരി ഉൾപ്പെടെയുള്ള ഓർഡിനറി അല്ലാത്ത ബസുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഈ സ്റ്റിക്കറുകളും ബോർഡുകളും സ്ഥാപിച്ചതെന്ന വിശദീകരണവുമായി കോൺഗ്രസ് അനുകൂല സംഘടനകളും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.

Share this story

Share

Related Stories