മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വീണ്ടും പരിശോധന: ലുലു PVRലും മാജിക് ഫ്രെയിംസിലുമായി മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു
മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ വീണ്ടും പരിശോധന. ഇടപ്പള്ളി ലുലു മാള്‍, കാക്കനാട് മാജിക് ഫ്രെയിംസ് എന്നിവിടങ്ങളിലാണ് വീണ്ടും റെയ്ഡ് നടന്നത്. പരിശോധനയില്‍ മൂന്ന് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.…

മള്‍ട്ടിപ്ലക്സ് തീയേറ്ററുകളില്‍ വീണ്ടും പരിശോധന. ഇടപ്പള്ളി ലുലു മാള്‍, കാക്കനാട് മാജിക് ഫ്രെയിംസ് എന്നിവിടങ്ങളിലാണ് വീണ്ടും റെയ്ഡ് നടന്നത്. പരിശോധനയില്‍ മൂന്ന് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വില വിവര പട്ടിക നിര്‍ദിഷ്ട രീതിയില്‍ പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.അളവില്‍ കുറവ് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. രാവിലെ 11 മണിക്ക് ആരംഭിച്ച റെയ്ഡ് വൈകിട്ട് നാല് മണി വരെ നീണ്ടുപോയിരുന്നു.
ജില്ലാ സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ തിയേറ്ററുകളില്‍ പരിശോധന നടത്തുമെന്നാണ് വിവരം. അതിനിടെ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ പോപ്പ്‌കോണ്‍ 99 രൂപയ്ക്കും ലഭ്യമാക്കുമെന്നും ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുമെന്നും മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ മാനേജ്‌മെന്റുകള്‍ അറിയിച്ചു.
മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ പരിശോധനകള്‍ക്കിടെ നടന്ന ഗുരുതരമായ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. തിയേറ്ററുകളില്‍ ഏര്‍പ്പെടുത്തുന്ന അമിത വിലയില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 35 ഇടങ്ങളില്‍ പരിശോധന നടത്തിയ സംഭവത്തില്‍ 25 കേസെടുത്തിരുന്നു. ലീഗല്‍ മെട്രാളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാലുകേസുകള്‍ വീതവും രജിസ്റ്റര്‍ ചെയ്തിരുന്നത്. ലീഗല്‍ മെട്രോളജി വകുപ്പ് പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കിയെന്നാണ് റിപ്പോര്‍ട്ട്.




