The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചു

വനിതാ മാധ്യമ പ്രവർത്തകർക്ക് മീഡിയ കോൺക്ലേവ് ഊർജമേകും: മന്ത്രി ആർ. ബിന്ദു

* വനിതാ മാധ്യമ പ്രവർത്തകരുടെ ഫോട്ടോ പ്രദർശനത്തിന് തുടക്കംഅരികുവൽകൃതരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വനിതാ മാധ്യമ പ്രവർത്തകർ നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമെന്നും അവർക്ക് ഈ രംഗ…

Kerala18 Feb 2025, 1:45 AM 34,442
വനിതാ മാധ്യമ പ്രവർത്തകർക്ക് മീഡിയ കോൺക്ലേവ് ഊർജമേകും: മന്ത്രി ആർ. ബിന്ദു

* വനിതാ മാധ്യമ പ്രവർത്തകരുടെ ഫോട്ടോ പ്രദർശനത്തിന് തുടക്കം


അരികുവൽകൃതരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വനിതാ മാധ്യമ പ്രവർത്തകർ നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമെന്നും അവർക്ക് ഈ രംഗത്ത് കൂടുതൽ കരുത്തോടെ മുന്നേറാൻ കോൺക്ലേവ് ഊർജമേകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


\"\"


വനിതാ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വം വർദ്ധിച്ചു വരുകയാണ്. സ്ത്രീകളുടെ ജീവിതത്തിന്റെ വിശദാംശങ്ങൾ സ്ത്രീപക്ഷത്ത് നിന്ന് അവതരിപ്പിക്കുന്നതിന് ഇവരുടെ ഇടപെടലുകൾ സഹയകമാകുന്നുണ്ട്. കൂടുതൽ സ്ത്രീകൾ ഇനിയും ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നുവരേണ്ടതും അതിലൂടെ നമ്മുടെ അധികാര സമവാക്യങ്ങളെ സാമൂഹിക നീതി സങ്കൽപ്പങ്ങൾക്കനുസൃതമായ നിലയിൽ പുതുക്കി പണിയേണ്ടതും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.


പ്രശസ്ത വനിതാ ഫോട്ടോ ജേണലിസ്റ്റുകൾ, ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാർ, വന്യജീവി ഫോട്ടോഗ്രാഫർമാർ എന്നിവരുടെ ശക്തവും ആകർഷകവുമായ 80 സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.


ഫോട്ടോ ജേണലിസം മേഖലയിലെ സ്ത്രീകളുടെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമാണ് പ്രദർശനം. നിത്യ ജീവിതത്തിലെ നേർസാക്ഷ്യങ്ങൾ മുതൽ വന്യജീവികളുടെ പ്രശാന്തമായ സൗന്ദര്യം വരെ അതിർവരമ്പുകൾ മറികടന്ന് സൂഷ്മതയോടെ അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉൾക്കരുത്ത്, കാഴ്ചപ്പാട്, സാമൂഹിക വീക്ഷണം തുടങ്ങിയവയുടെ പ്രതിഫലനമാണ് ഓരോ ചിത്രവും. വീഴ്ചയുടെ, നീതി നിഷേധത്തിന്റെ, പ്രകൃതിയുടെ, അതിജീവനത്തിന്റെ, വിജയത്തിന്റെ വൈവിധ്യവും ആകർഷകവുമായ ആഖ്യാനങ്ങളും ശേഖരത്തിലുണ്ട്. പ്രദർശനം 19ന് സമാപിക്കും.


Share this story

Share

Related Stories