The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണമാണ് സർക്കാർ ലക്ഷ്യം: മന്ത്രി സജി ചെറിയാൻ

മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഡിറ്റോറിയവും നവീകരിച്ച ഓഫീസ് കെട്ടിടവും  ഉദ്ഘാടനം ചെയ്തുതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ്…

Kerala07 Feb 2024, 5:45 PM 19,118
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണമാണ് സർക്കാർ ലക്ഷ്യം: മന്ത്രി സജി ചെറിയാൻ

മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഡിറ്റോറിയവും നവീകരിച്ച ഓഫീസ് കെട്ടിടവും  ഉദ്ഘാടനം ചെയ്തു


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഡിറ്റോറിയവും നവീകരിച്ച ഓഫീസ് കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


ഗ്രാമീണ മേഖലകളില്‍ വികസനം കൊണ്ടുവരാനുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നിരവധി ഗ്രാമീണ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി. ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ തിരിച്ചറിയാനാവാത്ത വികസനമാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.


2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് സംസ്ഥാനത്ത് നവകേരളം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദേശീയപാത വികസനം, തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ ജലപാത എന്നിവ പൂര്‍ത്തിയാക്കുമ്പോള്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാകും. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അടുത്ത 25 വര്‍ഷം ലക്ഷ്യം വെച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു.


ചടങ്ങില്‍ കളിപ്പാട്ട നിര്‍മ്മാണത്തില്‍ ദേശീയ തലത്തില്‍ എ ഗ്രേഡ് നേടിയ എസ്. മാളവിക, മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരം നേടിയ ആര്‍. അദ്രിജ, സംസ്ഥാന ഫോക് ലോര്‍ അക്കാദമി പുരസ്‌ക്കാര ജേതാവ് ബിനു, സമയബന്ധിതമായി ഓഡിറ്റോറിയം നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോണ്‍ട്രാക്ടര്‍ ഗിരീഷ് കുമാര്‍ എന്നിവരെ മന്ത്രിയും എം.എല്‍.എ.യും ചേര്‍ന്ന് ആദരിച്ചു.


ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ എന്നിവര്‍ മുഖ്യാതിഥികളായി.


പഞ്ചായത്ത് ഓഫീസിനടുത്തായി 1.16 കോടി രുപ ചിലവഴിച്ച് രണ്ട് നിലകളിലായാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ പഞ്ചായത്തംഗങ്ങള്‍ക്ക് ഇരിക്കുവാനുള്ള ഇടം, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള റൂമുകള്‍, ഹെല്‍പ്പ് ഡെസ്‌ക്, എന്നിവയും മുകളിലത്തെ നിലയില്‍ 400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവുമാണുള്ളത്. അര്‍ബന്‍ മിഷനില്‍ ഉള്‍പ്പെടുത്തി 96 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ 20 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് നിര്‍മ്മാണം. 5400 സ്‌ക്വയര്‍ഫീറ്റാണ് ആകെ വിസ്തീര്‍ണം. പഞ്ചായത്തിന്റെ പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയ്ക്ക് ഓഡിറ്റോറിയം ഉപയോഗിക്കാനാകും.


Share this story

Share

Related Stories