The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യംകരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോസംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിCMRL-Exalogic കേസ്: ED കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ലവൈദ്യുതി പ്രതിസന്ധി രൂക്ഷം; ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യം, നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യംകരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോസംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിCMRL-Exalogic കേസ്: ED കത്തില്‍ പിണറായിക്കെതിരെ തെളിവുകളില്ലവൈദ്യുതി പ്രതിസന്ധി രൂക്ഷം; ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യം, നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല: എം. സ്വരാജ്ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നത്; ഇ ഡിയെ പരിഹസിച്ച് പിണറായി വിജയൻ‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിൽ പുതിയ സഖ്യംഅതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻനീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി, പാലക്കാട് തിരച്ചിൽഡൽഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കിശോഭാ യാത്രക്കിടയിൽ യുവാവിനെ RSS-BJP പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചെന്ന് പരാതിഇന്ധന ചോർച്ചയെ തുടർന്ന് കിണറ്റിൽ അ​ഗ്നിബാധ; കല്ലമ്പലത്തെ പമ്പ് അടച്ചുപൂട്ടി

KSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്രക്ക് തുടക്കം

സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്…

Kerala15 Jun 2026, 10:45 AM 7,382
KSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്രക്ക് തുടക്കം
KSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്രക്ക് തുടക്കം

സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു ഉദ്ഘാടന യാത്ര. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിഐപികൾ തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ ഈ ബസിൽ യാത്ര ചെയ്തു. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഷീലയായിരുന്നു ഉദ്ഘാടന സർവീസിന്റെ സാരഥി.

കെഎസ്ആർടിസിയുടെ 3,125 ബസുകളിലാണ് ഈ സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ഓർഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ഓർഡിനറി, ഗ്രാമവണ്ടി എന്നിവയാണ് ഈ ക്ലാസുകൾ. എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.

സൗജന്യ യാത്രയ്ക്കായി സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും യാതൊരുവിധ തിരിച്ചറിയൽ കാർഡോ രജിസ്‌ട്രേഷനോ ആവശ്യമില്ല. പ്രായ പരിധിയും പദ്ധതിക്ക് മാനദണ്ഡമല്ല. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിച്ച സാഹചര്യത്തിൽ, വിദ്യാർത്ഥിനികൾക്ക് ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ ഇനി മുതൽ കൺസെഷൻ ടിക്കറ്റിന്റെ ആവശ്യമുണ്ടാകില്ല.

സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതുകയും സ്റ്റിക്കർ പതിപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായുള്ള ടിക്കറ്റിന്റെ മാതൃക കഴിഞ്ഞ ദിവസം കെഎസ്ആർടിസി പുറത്തിറക്കിയിരുന്നു.

Share this story

Share

Related Stories