The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

‘പെണ്ണടയാളങ്ങൾ’ – സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

നെടുമങ്ങാട് നഗരസഭാ പരിധിയിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥ മനസിലാക്കുന്നതിനും പ്രശ്‌നപരിഹാരത്തിന് നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുമായി തയാറാക്കിയ ‘പെണ്ണടയാളങ്ങൾ – സ്ത്രീ പദവി പഠനം…

Kerala02 Mar 2024, 5:00 PM 22,507
‘പെണ്ണടയാളങ്ങൾ’ – സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

നെടുമങ്ങാട് നഗരസഭാ പരിധിയിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥ മനസിലാക്കുന്നതിനും പ്രശ്‌നപരിഹാരത്തിന് നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുമായി തയാറാക്കിയ ‘പെണ്ണടയാളങ്ങൾ – സ്ത്രീ പദവി പഠനം ‘ പദ്ധതി റിപ്പോർട്ട്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പ്രകാശനം ചെയ്തു. സ്ത്രീകളുടെ തൊഴിലും സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഫിറ്റ്‌നസ് സെന്റർ, ഡ്രൈവിംഗ് പരിശീലനം തുടങ്ങി വനിതകൾക്കായി നെടുമങ്ങാട് നഗരസഭ നടപ്പാക്കുന്ന പദ്ധതികളെല്ലാം തന്നെ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ വിദ്യാ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.


നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠനം സാധ്യമാക്കിയത്. വ്യക്തിപരം, തൊഴിൽ, വരുമാനം, സ്വയം നിർണ്ണയാവകാശം, ആരോഗ്യം, അതിക്രമം, വിനോദം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിവരങ്ങളാണ് പഠനത്തിലൂടെ ശേഖരിച്ചത്. 18 നു മുകളിൽ പ്രായമുളളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. പഠന റിപ്പോർട്ടിൽ നഗരസഭാ പരിധിയിലെ 71 ശതമാനം സ്ത്രീകളും തൊഴിൽരഹിതരാണെന്ന് കണ്ടെത്തി. എന്നാൽ 70 ശതമാനം സ്ത്രീകളും തൊഴിൽ ലഭ്യമായാൽ ഏറ്റെടുക്കാൻ തയാറാണ്.


ഭൂരിഭാഗം പേർക്കും ഡിജിറ്റൽ സാക്ഷരത ഇല്ലെന്നും കണ്ടെത്തി. പഠനത്തിന്റെ ഭാഗമായി നിരവധി നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നുണ്ട്. വിവാഹപ്രായം 23 ന് മുകളിൽ എത്തിക്കാനുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കണം. ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കണം, മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം വ്യാപിപ്പിക്കണം തുടങ്ങി നിരവധി നിർദേശങ്ങൾ റിപ്പോർട്ടിൽ ഉണ്ട്.


നെടുമങ്ങാട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാർ, നെടുമങ്ങാട് സിഡിപിഒ ജെഷിത. തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories