The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിട്രെയിനുകളില്‍ രാത്രി ചാര്‍ജിങ് പാടില്ല; നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിSBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഡിസംബർ ഒന്ന് മുതൽ ഇന്ധനത്തിനും യാത്രയ്ക്കും അധിക ചാർജ്നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ലകർണാടകയിൽ SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസദ്ധീകരിച്ചു; ഒരു കോടിയോളം വോട്ടർമാർ പുറത്ത്ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാംലീല മൈതാനിയിലെ കോൺഗ്രസ് റാലിക്ക് ഉപാധികളോടെ അനുമതിചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻതമിഴ്‌നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; ഒരാള്‍ പിടിയില്ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; ജഡ്ജിയെ ചോദ്യം ചെയ്തു, കേസ് ക്രൈംബ്രാഞ്ചിന്ലോക്ഭവനിലെ മാംസ നിരോധനം; സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം; K C വേണുഗോപാൽപീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതിസഞ്ജുവിന് അർധ സെഞ്ചറി, 33 പന്തിൽ 67; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയംലഹരി സംഘത്തിൽ സഹോദരനും സഹോദരിയുംടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിട്രെയിനുകളില്‍ രാത്രി ചാര്‍ജിങ് പാടില്ല; നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിSBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഡിസംബർ ഒന്ന് മുതൽ ഇന്ധനത്തിനും യാത്രയ്ക്കും അധിക ചാർജ്നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ലകർണാടകയിൽ SIRന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസദ്ധീകരിച്ചു; ഒരു കോടിയോളം വോട്ടർമാർ പുറത്ത്ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാംലീല മൈതാനിയിലെ കോൺഗ്രസ് റാലിക്ക് ഉപാധികളോടെ അനുമതിചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻതമിഴ്‌നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; ഒരാള്‍ പിടിയില്ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; ജഡ്ജിയെ ചോദ്യം ചെയ്തു, കേസ് ക്രൈംബ്രാഞ്ചിന്ലോക്ഭവനിലെ മാംസ നിരോധനം; സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം; K C വേണുഗോപാൽപീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതിസഞ്ജുവിന് അർധ സെഞ്ചറി, 33 പന്തിൽ 67; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയംലഹരി സംഘത്തിൽ സഹോദരനും സഹോദരിയുംടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാ സഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തള്ളി. വനഭൂമിയിൽ അതിക്രമിച്ചു…

Kerala31 Jul 2026, 12:39 PM 7,868
മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു
മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാ സഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തള്ളി. വനഭൂമിയിൽ അതിക്രമിച്ചു കയറിയ വകുപ്പ് തെളിക്കാനായില്ല. 40 പ്രതികൾ ഹാജരായി. നാല് പേർ ഹാജരായില്ല. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി 23 വർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്. പ്രതിപ്പട്ടികയിലുള്ള 15 പേർ ഇന്ന് ജീവിച്ചിരിപ്പില്ല.

2003 ജനുവരി 5-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി ഭൂസമരം ആരംഭിച്ചത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെ പൊലീസ് നടപടി തുടങ്ങിയതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ സമരക്കാർ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്‌റ്റബിൾ കെ വി വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സമരനായിക സി കെ ജാനു ഉൾപ്പെടെ ആകെ 53 പേരാണ് പ്രതിപ്പട്ടികയിൽ.

കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് എറണാകുളം സിബിഐ കോടതിയിൽനിന്ന് കേസ്‌ കൽപ്പറ്റയിലേക്ക്‌ മാറ്റിയത്. പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തി എന്നതിന് ദൃക്സാക്ഷികൾ ആരുമില്ല.

Share this story

Share

Related Stories