The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംകുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്പി.ജയരാജനും വി ശിവന്‍കുട്ടിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍വട്ടിയൂര്‍ക്കാവ് ജങ്ഷൻ വികസനത്തിന് തുടക്കമാകുന്നു; 73.61 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കെ മുരളീധരൻ108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചുമദ്യലഹരിയില്‍ മകന്റെ ആക്രമണം; പരുക്കേറ്റ പിതാവ് മരിച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംകുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്പി.ജയരാജനും വി ശിവന്‍കുട്ടിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍വട്ടിയൂര്‍ക്കാവ് ജങ്ഷൻ വികസനത്തിന് തുടക്കമാകുന്നു; 73.61 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കെ മുരളീധരൻ108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചുമദ്യലഹരിയില്‍ മകന്റെ ആക്രമണം; പരുക്കേറ്റ പിതാവ് മരിച്ചു

അനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴ

അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ജയില്‍ ശിക്ഷ. നാല് വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോട്ടയം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജ് കെവി രജനീഷാ…

Kerala17 Sep 2026, 10:43 PM 6,443
അനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴ
അനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴ

അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ജയില്‍ ശിക്ഷ. നാല് വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോട്ടയം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജ് കെവി രജനീഷാണ് വിധി പറഞ്ഞത്.

കേസില്‍ തച്ചങ്കരി കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒന്നര ദശാബ്ദത്തില്‍ അധികമായി നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ആണ് തച്ചങ്കരി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നായിരുന്നു പരാതി. 2003 മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ 64,70,891 രൂപ സമ്പാദിച്ചു എന്ന് വിജിലന്‍സ് കണ്ടെത്തി. 2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി വിധി പറഞ്ഞത്.

96 സാക്ഷികളെയും 271 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുടുംബസ്വത്താണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂര്‍ണമായും തള്ളുകയും ചെയ്തു. 2007 ശേഷമുള്ള തച്ചങ്കരിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ബോബി കുരുവിള പറഞ്ഞു. ഇതു സംബന്ധിച്ച പരാതി നല്‍കാനാണ് തീരുമാനം.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് തച്ചങ്കരി ആവശ്യപ്പെട്ടു. ഹൃദ്‌രോഗമുള്ള ആളാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പറഞ്ഞു. 1987 ബാച്ച് ഐപിഎസ് ഓഫീസറായിരുന്ന ടോമിന്‍ ജെ തച്ചങ്കരി 2023 ല്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയായാണ് വിരമിച്ചത്.

Share this story

Share

Related Stories